താൾ:CiXIV262.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒമ്പതാം അദ്ധ്യായം 123

ബുദ്ധിശാലിനിയും വിദഗ്ധയും ആയ ആ കോകി
ലാഭാഷിണിയുടെ അതിമധുരമായ ഭാഷിതത്തെ കേട്ടസമ
യം ആനന്ദ ജനിതങ്ങളായ പുളകാങ്കുരങ്ങളോടുകൂടി സുകു
മാരൻ അവളെ ഗാഢമായി ആലിംഗനം ചെയ്കയും മു
മ്പേത്തെക്കാൾ അധികം സ്നേഹിക്കുകയും ചെയ്തു.

അനന്തരം ഇന്ദുമതിയും സുകുമാരനും ഇഷ്ടങ്ങ
ളായ അനേകം സുഖാനുഭവങ്ങളെ അനുഭവിച്ചുംകൊണ്ട
കുറെ കാലം ചെന്നപ്പോൾ, അവൎക്ക അതി കോമളനായ
ഒരു പുത്രനും എത്രയും രൂപവതിയായ ഒരു പുത്രിയും ഉണ്ടാ
യി. പുത്രസമ്പ്ത്തുണ്ടായി കണ്ടപ്പോൾ അച്ശനമ്മമാ
ൎക്കുണ്ടായ സന്തോഷാതിരേകം ഇന്ന പ്രാകാരമെന്ന വാ
യനക്കാൎക്ക വിവരിച്ച മനസ്സിലാക്കിത്തരുവാൻ ഞാൻ
യാതോരു ഉപമയും കാണുന്നില്ല. പുത്രനു വീരഭാനുവെ
ന്നും പുത്രിക്ക കാന്തിമതിയെന്നും പേര വിളിച്ചു. പ്രാ
യംകൊണ്ട ഇവർ തമ്മിൽ ഉള്ള വ്യത്യാസം രണ്ടര വയ
സ്സാണ. വീരഭാനുവിന്ന എട്ടു പത്തു വയസ്സ പ്രായം
ചെന്നപ്പോഴക്ക സുകുമാരന ബാല്യത്തിൽ എന്തെല്ലാം
ഗുണങ്ങൾ ഉണ്ടായിരുന്നുവൊ അതെല്ലാം അവനിലും
പ്രകാശിച്ചു തുടങ്ങി. കാന്തിമതി എന്ന പുത്രിയെ കണ്ടാ
ൽ ഇന്ദുമതി ഒന്നു ചെറുതായിരിക്കയൊ എന്നതന്നെ
തോന്നും. എന്ന തന്നേയല്ലാ ശീലഗുണംകൊണ്ട നോ
ക്കിയാൽ വീരഭാനുവും കാന്തിമതിയും തങ്ങളുടെ പ്രായ
ത്തിലുള്ള ഒരുവരാലും ജയിക്കപ്പെട്ടവരല്ല.

ഇങ്ങിനെ ഭാഗ്യവതിയായ ഇന്ദുമതി അനുരൂപ
നായ ഭൎത്താവിനോടുകൂടി ഇഷ്ടകാമങ്ങളെ അനുഭവിച്ചും
പുത്രനേയും പുത്രിയേയും ലാളിച്ചും സകലപ്രജകളേയും ഒ
രുപോലെ രഞ്ജിപ്പിച്ചും കൊണ്ട ആയുരാരൊഗ്യ സമ്പൽ
സമ്പൂൎണ്ണയായി ചിരകാലം വഴുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/143&oldid=193994" എന്ന താളിൽനിന്ന് ശേഖരിച്ചത്