താൾ:CiXIV262.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാം അദ്ധ്യായം 92

ന്നെ വല്ലവരേയും കുറിച്ചാണെന്ന തീൎച്ചയാക്കീയെന്നും
വന്നേക്കാം. എന്റെ ഇപ്പോഴത്തെ നിലയും അതിന്ന
സഹായിക്കും. ൟപേര സമ്പാദിക്കുന്നതിനേക്കൾ ന
ല്ലത മരിക്കുകയാണ. അയ്യൊ! അതൊരിക്കലും പാടില്ല.
സത്യം പറയുകതന്നെ. പക്ഷെ ഇതൊരുസമയം ഗുണ
കരമായിട്ടും പരിണമിച്ചേക്കാം. എന്നുതന്നെയുമല്ലാ പ
രമസുഹൃത്തായ ഇദ്ദേഹത്തോട ഞാൻ കപടംവെച്ച പറ
ഞ്ഞാൽ ൟശ്വര വിരോധവുംകൂടി ഉണ്ടാവും" എന്നും മ
റ്റും മനസ്സുകൊണ്ട ആലോചിച്ച സത്യാവസ്ഥയെ പ്ര
കാശിപ്പിക്കേണമെന്നുതന്നെ ഉറച്ചു. അതിന്നശേഷം
തന്റെ പൂൎവ്വവൃത്താന്തങ്ങളെല്ലാം തന്നെ കളങ്കംകൂടാതെ
സ്നേഹിച്ചുപോരുന്ന ചന്ദ്രനാഥബാനൎജ്ജിയോട സുകുമാ
രൻ സലജ്ജനായിട്ട ഒരുവിധം പറഞ്ഞുമനസ്സിലാക്കി.
ഇത കേട്ടപ്പോൾ ബാനൎജ്ജി ഒന്നു രണ്ടു പ്രാവശ്യം
പൊട്ടിചിരിച്ചുപോയി.

ചന്ദ്ര - ഏറ്റവും സുഹൃത്തായ എന്നോട ഇത പറവാ
നാണ അങ്ങ ഇത്രനേരവും ഇരുന്ന ആലോചിച്ചത?
കഷ്ടം! ഇതിന്നമുമ്പ അങ്ങ സ്നേഹിതന്മാരുമായി എട
വിട്ടിട്ടില്ലെന്ന ഞാൻ വിചാരിക്കുന്നു.

സുകു - അതില്ലാഞ്ഞിട്ടുള്ള കുറവല്ല. ലജ്ജകൊണ്ടേത പറ
യാൻ ഇത്ര ആലോചിച്ചത.

ചന്ദ്ര - ആട്ടെ. എന്നിയെല്ലാം പതുക്കെ ചോദിക്കട്ടെ. അ
ങ്ങയുടെ ഗ്രഹസ്ഥിതികളെല്ലാം എങ്ങിനെയെല്ലാമാണ?

സുകു - അതിലൊന്നും ഞാൻ അത്ര മനസ്സിരുത്താറില്ല.
ഗ്രഹസ്ഥിതികളെ പ്രമാണിച്ച പറയുന്നതെല്ലാം ഒ
ക്കുമെന്ന ഞാൻ അത്ര വിശ്വസിച്ചിട്ടും ഇല്ല. മേട
മാസത്തിൽ പൂരാടം നക്ഷത്രവും എടവലഗ്നവും ആ
ണെന്നമാത്രം ഞാൻ മനസ്സിലാക്കീട്ടുണ്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/113&oldid=193913" എന്ന താളിൽനിന്ന് ശേഖരിച്ചത്