താൾ:CiXIV258.pdf/395

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮൭

തൃപ്തിഉണ്ടാകകൊണ്ടുവാക്കകൊണ്ടുമാത്രംപൊരുതുവളരെരാജ്യങ്ങ
ളിൽനിരൂപിച്ചുവെണ്ടുന്നവ്യവസ്ഥകല്പിച്ചുഎഴുതിവെക്കയുംചെ
യ്തു–രൊമപാതിരിമാൎക്കുംമഹാലൊകൎക്കുംപരിവൎത്തനങ്ങളാൽഎ
റിയനാശങ്ങൾഉണ്ടായതിനെമാറ്റുവാൻകഴിയായ്കയാൽപ്രജക
ളൊടുഉൾപകയുണ്ടായിഅതുവുമല്ലാതെപലദിക്കിലും ക്ഷാമംഉണ്ടാ
യിഇങ്ക്ലന്തിൽ കൊതമ്പചുങ്കംനിമിത്തവും രാജ്യക്കടത്തിന്നായി
ട്ടുമാത്രംവൎഷത്തിൽമൂന്നുകൊടിപലിശവെണ്ടിവരികകൊണ്ടും
സാധുക്കളിലെമത്സരങ്ങളുംജനിച്ചുഗൎമ്മാന്യരിൽയൌവനക്കാർ
പ്രുസ്യപടയിലെജയകീൎത്തിയുംരാജാക്കന്മാരുടെവാഗ്ദത്തങ്ങളെ
യുംഒൎത്തുചിലദിക്കിൽ പരവശന്മാരായിശത്രുക്കളെനീക്കുവാനും
രാജ്യത്തിലെസ്വാതന്ത്ര്യവുംഐക്യവുംവൎദ്ധിപ്പാനുംവൃഥാവട്ടം കൂട്ടി
കൊണ്ടിരുന്നു ഫ്രാഞ്ചിയിൽസ്വാതന്ത്ര്യക്കാരുംരാജപക്ഷക്കാരും
എകദെശംതുല്യഘനത്തെപ്രാപിച്ചുതമ്മിൽതമ്മിലുംമന്ത്രികളൊ
ടുംആവൊളംവാദിച്ചുംകൌശലങ്ങളെപരീക്ഷിച്ചുംകൊണ്ടുമത്സ
രിക്കുമ്പൊൾ൧൮൨൦ാംക്രീ–അ–ഒരുദുഷ്ടൻബെറിഎന്നരാജപുത്ര
നെകൊന്നു–സ്വരൂപംമുടിക്കെണ്ടതിന്നുഭാവിച്ചത്‌വ്യൎത്ഥമായെ
ങ്കിലുംരാജസ്നെഹിതന്മാരുംപാതിരികളും൧൮൧൭ാംക്രീ–അ–സുവി
ശെഷക്കാരെയുംസ്വാതന്ത്ര്യക്കാരെയുംഉപദ്രവിച്ചുസ്പാന്യയിൽഎ
ല്ലാരാജാക്കന്മാരിലുംദുൎബ്ബലനായ൭ാംഫെൎത്തിനന്തമദ്രീതിൽമടങ്ങി
വന്നദിവസംതുടങ്ങിസ്വാതന്ത്ര്യക്കാർസ്ഥാപിച്ചവ്യവസ്ഥയെനീക്കി
സഭാവകെക്കായിട്ടുപെടിക്കുന്നസന്യാസികളെആശ്രയിച്ചുഉപെ
ക്ഷകൊണ്ടുരാജ്യംകെടുത്തുകളഞ്ഞശെഷംഅമെരിക്കദ്വീപുകാർ
സ്പ ന്യനുകത്തെചിലനാടുകളിൽഅഴിച്ചുചിലഇടത്തിൽമുറ്റുംഉ
പെക്ഷിച്ചുഅവരെതാഴ്ത്തെണ്ടതിന്നുപട്ടാളംചെൎത്തുബൊലിവർസ്ഥാ
പിച്ചകൊലുമ്പിയരാജ്യത്തിന്റെനെരെഅയപ്പാൻവിചാരിച്ച
പ്പൊൾപടജ്ജനങ്ങൾ൧൮൨൦ാംക്രീ–അ–കാദിശിൽവെച്ചുമത്സരിച്ചു
പാതിരിവാഴ്ചവെണ്ടാഎന്നും൧൨ാമതിൽകല്പിച്ച വ്യവസ്ഥാ പ്രകാ
രംനടത്തെണംഎന്നുംചൊദിച്ചുരാജാവിന്നുഭയംവരുത്തിസമ്മതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/395&oldid=196747" എന്ന താളിൽനിന്ന് ശേഖരിച്ചത്