താൾ:CiXIV258.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൫

നമാക്കി—പിടിച്ചു പറിക്കാരായ അവാരരെയും ബവൎയ്യദെശംതു
ടങ്ങികിഴക്കഥൈസ്സ് നദിക്കക്കരയൊളം ഒടിച്ചു ദെശം പിടിച്ച ട
ക്കി—രാജ്യത്തിന്റെ വടക്കെ അതിരിൽ ആക്രമിച്ചു വന്നദെന
രെയും—സ്ലാവജാതികളെയും അകറ്റി രാജ്യത്തിന്റെ തെക്കെ
കടപ്പുറങ്ങളിൽ കടല്പിടിക്കാരായ അറവികളെയും തൊല്പിച്ചു നീക്കി
അസൂൎയ്യമലപ്രദെശത്തിൽ വാഴുന്നവെസ്തഗൊഥരെയും ദ്വീപുവാ
ഴികളായ അംഗ്ലർ—ബ്രീതർ—സ്കൊതർ—ഐരർ എന്നവരെയും
ഒഴികെ രൊമഗൎമ്മാന്യജാതികളെ എല്ലാം ഒരു കൊല്ക്കടക്കി ഭരിക്കയും
ചെയ്തു—ഇപ്രകാരം അവൻ അജ്ഞാനികളെയും മുസല്മാനരെ
യും കീഴടക്കി ക്രീസ്തുരാജ്യം വൎദ്ധിപ്പിച്ചത് ഒൎത്തു മൂന്നാംലെയൊപാപ്പാ
൮൦൦—ക്രീ—അ—ക്രീസ്തുജനനൊത്സവത്തിൽ കരൽ പള്ളിയിൽ
വെച്ചു മുട്ടുകുത്തി പ്രാൎത്ഥിക്കുമ്പൊൾ പുരുഷാരങ്ങൾ കാണ്കെരൊമ
കൈസർ കിരീടം അവന്റെ തലമെൽ അമിഴ്ത്തി ജനങ്ങൾസ
ന്തൊഷിച്ചു ജയ ജയ എന്നു ചൊല്ലി ആൎക്കുമ്പൊൾ തൈലം കൊണ്ട
ഭിഷെകം കഴിക്കയും ചെയ്തു—അനന്തരം കരൽ രാജ്യത്തിലെ
ങ്ങും ക്രിസ്തുസഭയുടെ ക്രമക്കെടു തീൎത്തു പ്രാപ്തിയുള്ള പട്ടക്കാരെ വളൎത്തി
പ്രജകളുടെ അജ്ഞാനം നീക്കെണ്ടതിന്നുവിദ്യാശാലകളെയുംപ
ലപള്ളിക്രമങ്ങളെയും സ്ഥാപിച്ചു ചങ്ങാതിയായ അല്ക്വിൻ
സന്യാസിയുടെ സഹായത്താൽ താനും യവനലത്തീൻ ഭാഷകളെ
യും അക്ഷരങ്ങളെയും വശാക്കി ദൈവവചനം ശുദ്ധമാക്കി ജനങ്ങ
ളൊടു അറിയിക്കെണ്ടതിന്നു സംഗതി വരുത്തി രാജധാനിയായ ആ
കതിൽ പുസ്തകശാലയെ കെട്ടിച്ചു ഇങ്ങിനെ പല പ്രകാരെണപ്രജ
കളുടെ ഉപകാരത്തിന്നായി അദ്ധ്വാനിച്ചു രഞ്ജനയും സാരമുള്ള
വിദ്യകളിൽ രസവും ജനിപ്പിക്കയും ചെയ്തു—

രാജ്യധൎമ്മത്തിലും ക്രമങ്ങളിലും അവൻ ജാതികളുടെ ഗുണത്തിന്നായി
ഒരൊന്നു മാറ്റിലംഗബൎദ്ദ—ബവൎയ്യ പ്രഭുത്വങ്ങളെ താഴ്ത്തി സംസ്ഥാ
നം മിക്കതും ഒരൊ ചെറിയ അംശങ്ങളാക്കി ഖണ്ഡിച്ചു അംശങ്ങളി
ൽ നെരും ന്യായവും നടത്തെണ്ടതിന്നു വെവ്വെറെ പ്രഭുക്കളെയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/203&oldid=192742" എന്ന താളിൽനിന്ന് ശേഖരിച്ചത്