താൾ:CiXIV258.pdf/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൪

റെപാപ്പാകിഴക്കെരൊമസംസ്ഥാനത്തിൽ നടന്ന ബിംബവാദം നി
മിത്തം ലൊയൊകൈസരൊടിടഞ്ഞു ചെൎച്ച അറുത്തതിനാൽ പിപ്പീ
നൊടുതുണെക്കായപെക്ഷിച്ചുരൊമായിൽ മെല്കൊയ്മ ഫ്രങ്കരിൽ ഏ
ല്പിച്ചപ്പൊൾ പിപ്പീൻ അല്പമലകളെ കടന്നു ലംഗബൎദരെ ജയി
ച്ചുകൈസരുടെ വിരൊധം കൂട്ടാക്കാതെ രവണ മുതലായനാടു ക
ളെവശത്താക്കി പാപ്പാവിന്നു ദാനമായി കൊടുക്കയും ചെയ്തു—ഇപ്ര
കാരം ഫ്രങ്കരാജാവ് പാപ്പാവിന്നു രക്ഷിതാവായിവന്നനാൾ മുതൽ
കിഴക്കെ കൈസരുടെ അധികാരം ഇതല്യാൎദ്ധദ്വീപിൽ മുറ്റും ക്ഷ
യിച്ചു ഒടുങ്ങി പൊകയും ചെയ്തു—

൨൬., കരൽകൈസർ

പിപ്പീൻ ൭൬൮ ക്രീ.അ. മരിച്ചാറെ കരൽ—കരല്മാൻ എന്ന പുത്രന്മാരി
രുവരും അനന്തരവരായി വാണു—അല്പകാലം കഴിഞ്ഞിട്ടു കരല്മാൻ
അന്തരിച്ചപ്പൊൾ കരൽ അവന്റെ മക്കളെ വിചാരിയാതെ പ്രഭു
ക്കളുടെ സമ്മതത്താൽ രാജ്യഭാരം മുഴുവൻ എറ്റതു കൊൺറ്റുലംഗബ
ൎദ്ദ രാജാവായ സിദൎയ്യൻ അസൂയപ്പെട്ടു കരല്മാന്റെ പുത്രന്മാ
രെ ചെൎത്തുകലഹമുണ്ടാക്കുവാൻ ശ്രമിച്ചതു കരൽ വിചാരിച്ചു ഹദ്രീയാ
ൻ പാപ്പാവിന്റെ അപെക്ഷ പ്രകാരം ഇതല്യയിൽ ചെന്നു ലംഗബ
ൎദ്ദരുടെ വാഴ്ചയെ ഒടുക്കിക്കളഞ്ഞു ദസിദൎയ്യനെ പിടിച്ചു മഠത്തിൽ പാ
ൎപ്പിച്ചു ലംഗബൎദ്ദരാജാവായി വാഴുകയും ചെയ്തു— അതിന്നു മുമ്പെ
സഫ്സഗൊത്രങ്ങൾ ഫ്രങ്കരുടെ വാഴ്ചയും ക്രീസ്തീയ വിശ്വാസവും ഒരു
പൊലെ ദ്വെഷിച്ചിട്ടു ചിലവട്ടം കവൎച്ചക്കാരായി രാജ്യം അതിക്ര
മിച്ചസംഗതിയാൽ കരൽ ഏകദെശം ൩൦സംവത്സരത്തൊളം തീ
രാത്തയുദ്ധം നടത്തെണ്ടി വന്നു—സാഹ്സരുടെ മുഖ്യനായ കനായ
വിത്തകിന്ത് ഇണങ്ങി സ്നാനം എറ്റു സഭയൊടു ചെൎന്ന സമയം
മുതൽ സന്ധിക്ക ഉറപ്പുണ്ടായി—ക്രമത്താലെ സഫ്സരെല്ലാവരും ക്രീ
സ്തുമതം അംഗീകരിച്ചു കരൽ രാജാവെ അനുസരിക്കയും ചെയ്തു—
ആ യുദ്ധം നടക്കുന്ന സമയം തന്നെ കരൽപിരനയ്യ മല മുതൽ
എബ്രെം നദിയൊളം അറവികളെ നീക്കി നാടുകളെസ്വാധീ


25.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/202&oldid=192740" എന്ന താളിൽനിന്ന് ശേഖരിച്ചത്