താൾ:CiXIV146 1.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൪ —

ദിവസേന കാണ്മാൻ ഉണ്ടാകയാൽ, നമ്മുടെ നേരെ
ദോഷം ചെയ്യുന്നവരോടും പൂൎണ്ണമനസ്സാലെ ക്ഷമി
ക്കുന്നത് നമുക്കും കടം തന്നെ.

൪൭.) ചോ. ആറാം അപേക്ഷ ഏതു?
ഉ. "ഞങ്ങളെ പരീക്ഷയിൽ കടത്തരുതു."

൪൮.) ചോ. അതെന്തു?
ഉ. ദൈവം ദോഷത്തിന്നായി ആരെയും പരീ
ക്ഷിക്കുന്നില്ല എങ്കിലും, നാം പിശാചിന്റെയും ലോ
കത്തിന്റെയും ജഡത്തിന്റെയും ചതിയിൽ അക
പ്പെടാതെയും, ദുൎവ്വിശ്വാസത്തിലും അഴിനിലത്തിലും
മററു കൊടിയ പാപ അശുദ്ധികളിലും വീഴാതെയും,
പരീക്ഷവന്നാലും ജയം പ്രാപിക്കേണ്ടതിന്നു ഇതി
നാൽ യാചിക്കുന്നു.

൪൯.) ചോ. ഏഴാം അപേക്ഷ ഏതു?
ഉ. "ദോഷത്തിൽനിന്നു ഞങ്ങളെ ഉദ്ധരിക്കേ
"ണമേ."

൫൦.) ചോ. അതെന്തു?
ഉ. ഈ ചെറിയ അപേക്ഷയാൽ, സ്വൎഗ്ഗസ്ഥ
പിതാവിനോടു ശരീരത്തിന്നും ആത്മാവിന്നും സമ്പ
ത്തിന്നും മാനത്തിന്നും ഹാനി വരുത്തുന്ന എല്ലാ ദോ
ഷങ്ങളിൽനിന്നും നമ്മെ ഉദ്ധരിപ്പാനും, ഊഴിയിലെ
പെരുമാറ്റത്തിന്നു നല്ല ഒടുക്കം കല്പിപ്പാനും, ഇങ്ങെ
ഞെരുക്കങ്ങളിൽനിന്നു കരുണയാൽ, നമ്മെ സ്വ
ൎഗ്ഗത്തിൽ തന്നടുക്കൽ എത്തിച്ചു ചേൎപ്പാനും യാചിച്ചു
വരുന്നു.

൫൧.) ചോ. കൎത്തൃപ്രാൎത്ഥനയുടെ അവസാന വാചകം എങ്ങിനെ?
ഉ. "രാജ്യവും ശക്തിയും തേജസ്സും യുഗാദികളി
"ലും നിണക്കല്ലൊ ആകുന്നു."

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_1.pdf/16&oldid=183140" എന്ന താളിൽനിന്ന് ശേഖരിച്ചത്