താൾ:CiXIV146 1.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൩ —

൪൩.) ചോ. അതെന്തു?
ഉ. ദൈവം എല്ലാമനുഷ്യൎക്കുംദുഷ്ടൎക്കും ദിവസേ
ന വേണ്ടുന്നതു നമ്മുടെ അപേക്ഷ കൂടാതെ, കൊടു
ക്കുന്നുണ്ടു. എന്നാൽ നാം നാൾതോറും കിട്ടുന്നതു അ
വന്റെ ദാനം എന്നറിഞ്ഞിട്ടും നന്ദിയോടു അതിനെ
കൈക്കൊള്ളേണ്ടതിന്നു ഇതിനാൽ യാചിക്കുന്നു.

൪൪.) ചോ. വേണ്ടുന്ന അപ്പം എന്തു?
ഉ. ശരീരരക്ഷക്കായി ആവശ്യവും മുട്ടും ഉള്ളതെ
ല്ലാം തന്നെ. അതൊ? അന്നം, പാനീയം, വസ്ത്രം,
ഭവനം, പറമ്പു, നിലം, മൃഗം, പണം, ഭക്തിയുള്ള
ഭാൎയ്യയും ഭൎത്താവും, ഭക്തിയുള്ള മക്കൾ, വിശ്വസ്തരാ
യ വേലക്കാർ ഭക്തിയും വിശ്വാസവുമുള്ള രാജകാൎയ്യ
സ്ഥന്മാർ, ശുഭവാഴ്ച, ശുഭകാലം, സമാധാനം, സൌ
ഖ്യം, അടക്കം, മാനം, നല്ല സ്നേഹിതന്മാർ, വിശ്വസ്ത
അയല്ക്കാർ മുതലായ നന്മകൾ തന്നെ.

൪൫.) ചോ. അഞ്ചാം അപേക്ഷ ഏതു?
ഉ. "ഞങ്ങളുടെ കടക്കാൎക്കു ഞങ്ങളും വിടുന്നതു
"പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടു തരേണമേ."

൪൬. ) ചോ. അതെന്തു?
ഉ. സ്വൎഗ്ഗസ്ഥപിതാവിന്റെ നേരെ നാം ദിവസേ
ന ചെയ്തുവരുന്ന ദോഷങ്ങൾ നിമിത്തം, ഈ അ പ
ക്ഷയാൽ ക്ഷമ യാചിക്കുന്നു. അവൻ നമ്മുടെ പാ
പങ്ങളെ കുറിക്കൊള്ളാതെയും അവ നിമിത്തം നമ്മു
ടെ അപേക്ഷയെ തള്ളിക്കളയാതെയും ഇരിപ്പാൻ
ഇങ്ങു യോഗ്യത ഇല്ലെങ്കിലും കരുണമൂലം നമ്മുടെ
പിഴകളെ ക്ഷമിക്കേണമെന്നു നാം യാചിക്കുന്നു.
ശിക്ഷിപ്പാൻ തക്ക അതിക്രമങ്ങൾ പലതും നമ്മിൽ

2

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_1.pdf/15&oldid=183139" എന്ന താളിൽനിന്ന് ശേഖരിച്ചത്