താൾ:CiXIV139.pdf/264

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

lx

ഭൂമിക്കുള്ള പേരുകളോടു പതി, ഭൎത്താവു, നാഥൻ, മുതലായവ
ചേൎക്കുന്നതിനാൽ, രാജാവിനുണ്ടാകുന്ന പേരുകളുടെയും, അവ
കളോടു തന്നെ സുരൻ, ദേവൻ, മുതലായവ ചേൎക്കുന്നതിനാൽ
ബ്രാഹ്മണൎക്കുള്ള പേരുകളുടെയും, താമരക്കുള്ള പേരുകളോടു അ
ക്ഷി, കണ്ണി, വിലോചന, മുതലായവ ചേൎക്കുന്നതിനാൽ സ്ത്രീക
ൾക്കുണ്ടാകുന്ന പേരുകളുടെയും, കുറെ ദൃഷ്ടാന്തങ്ങൾ താഴെ കാ
ണിച്ചിരിക്കുന്നു.

(King) രാജാവിന്റെ പേരുകൽ.

ഭൂപതി, ഭൂമിപതി, ക്ഷോണീഭൎത്താവു, ഭൂമിനാഥൻ, മുതലാ
യവ; നരൻ മുതലായവയോടു ചേൎന്നു നരപതി മുതലായവ ഉ
ണ്ടാകും (Brahman) ബ്രാഹ്മണൎക്കുള്ള പേരുകൾ, || ഭൂദേവൻ, മുത
ലായവ.

(Woman) സ്ത്രീക്കുള്ള പേരുകൾ.

കമലാക്ഷി, പുഷ്കരാക്ഷി, താമരക്കണ്ണി, മുതലായവ. നിഖ
ണ്ഡുവിൽ, ‘സ,’ ‘തരം ‘കരം,’ എന്ന ഉപപദങ്ങളോടു കൂടിയ വാ
ക്കുകളുടെ അൎത്ഥത്തെ ഒന്നായി കൊടുത്തതല്ലാതെ, അവകളുടെ അ
ൎത്ഥത്തെ വെവ്വേറെ കൊടുത്തിട്ടില്ലാ; അങ്ങിനെ വേണമെങ്കിൽ,
അവ വേർപിരിച്ചു നോക്കേണ്ടതു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/264&oldid=182113" എന്ന താളിൽനിന്ന് ശേഖരിച്ചത്