താൾ:CiXIV139.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈ പുസ്തകത്തിൽ ഉപയോഗിച്ച
ചിഹ്നവിവരണം.

എല്ലായ്പോഴും വരിയുടെ മേൽഭാഗത്തു വരികയാൽ സാധാരണ അല്പവിരാമ
ത്തിൽ നിന്നു ഭേപ്പെടുന്നതായ (’) എന്ന ചിഹ്നം അതിന്നു മുമ്പെ വരുന്ന സ്വരം പി
ന്തുടരുന്ന പദത്തോടു ചേരുന്നു എന്നു കാണിക്കുന്നു. പിന്തുടരുന്ന പദത്തിന്റെ സ്വരം
സാധാരണയായി ഈ വിഷയത്തിൽ ലോപിച്ചു പോകുന്നു.
ഉ -ം അതിന്നി’ല്ല = (അതിന്നു ഇല്ല എന്നതിന്നു പകരം) അതിന്ന് ഇല്ല.
ആയ്തുകൊണ്ടു (’) എന്ന ചിഹ്നം ലോപത്തെ കുറിക്കുന്നു.

(‘) എന്ന തല കീഴായ അല്പവിരാമം പോലെയുള്ള ചിഹ്നം പിന്തുടരുന്ന പദ
ത്തോടു സന്ധിക്കായി ഒരു അക്ഷരം ചേൎത്തിരിക്കുന്നു എന്നു സൂചിപ്പിക്കുന്നു.
ഉ-ം ‘പ്പോക‘യില്ല = പോക ഇല്ല; ഇതിൽ, “പ” എന്നതു സന്ധിയാൽ ദ്വിത്വവും
“യ” എന്നതു “ഇല്ല” എന്നതിനോടു ചേരുകയാൽ, സന്ധിക്രമത്താൽ വന്നതും തന്നെ.
ആയ്തുകൊണ്ടു (‘) എന്നതു ആഗമത്തെ കുറിക്കുന്ന ചിഹ്നം തന്നെ.

(-) എന്ന സംയോഗചിഹ്നം ഒന്നാമതു, സമാസപദങ്ങളുടെ പല അംശങ്ങളെ
ചേൎക്കുന്നതിന്നും, രണ്ടാമതു, ശബ്ദന്യൂനങ്ങളേയും അവറ്റെ പൂൎണ്ണമാക്കുന്ന നാമങ്ങളേ
യും കൂട്ടിചേൎക്കുന്നതിന്നും പ്രയോഗിച്ചിരിക്കുന്നു.
(യാദാസ്തു- ശബ്ദന്യൂനവും അതിനെ പൂൎണ്ണമാക്കുന്ന പദവും രണ്ടും കൂടി ഒരു സ
മാസപദം മാത്രമെ ആയിരിക്കുമെന്നു ഇതിനാൽ ഖണ്ഡിതപ്പെടുത്തീട്ടില്ല.)

മറ്റുള്ള വിരാമങ്ങൾ എല്ലാം സാധാരണചിഹ്നങ്ങൾ അത്രെ.

താഴെ പറയുന്നവ അത്ര സാധാരണയായ്പോയതിനാൽ അവറ്റെ പിൻവരുന്ന
പദത്തിൽനിന്നു വേർ പെടുത്തീട്ടില്ല.
അവയാവിതു:—
1. ഉം, എ, ഒ എന്നീ അവ്യയങ്ങൾ.
2. സഹായക്രിയയായി ഉപയോഗിച്ചു വരുമ്പോൾ 'ഇടു' എന്ന ക്രിയാരൂപഭേ
ദങ്ങൾ.
3. സംബന്ധക്രിയയായി ഉപയോഗിച്ചു വരുമ്പോൾ 'ആക' എന്ന ക്രിയാരൂപ
ഭേദങ്ങൾ.
4. തൃതീയാൎത്ഥത്തിൽ 'കൊണ്ടു' എന്ന ക്രിയാന്യൂനം.

എന്നാലും ഇവയൊക്കയും എല്ലായ്പോഴും പ്രത്യേകപദങ്ങളായി എടുത്തു വാക്യ
രിക്കയല്ലാതെ ഒരിക്കലും കൂടി വ്യാകരിപ്പാനാവശ്യം ഇല്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/18&oldid=181867" എന്ന താളിൽനിന്ന് ശേഖരിച്ചത്