താൾ:CiXIV139.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

138 ആറാം പാദം.

കുതുകം ഉൾക്കൊണ്ടു പുറപ്പെടുന്നാ’കിൽ, || 267 ||
ജയം കര-തലം അലങ്കമായ് വരും;
ഭയം പ്രതിയോഗിക്ക’തു പോലെ തന്നെ.” || 268 ||
ക്ഷപണകൻ ഏവം പറഞ്ഞതു-നേരം
കപടം കൈവിട്ടു പറഞ്ഞു, രാക്ഷസൻ:— || 269 ||
“മതി-ഭ്രമം കൊണ്ടൊ പറഞ്ഞു? വാവുന്നാൾ
പിതൃ-ക്രിയ ഒഴിഞ്ഞോ’രു-വസ്തു‘വില്ല. || 270 ||
പടയ്ക്കു വാവുന്നാൾ പുറപ്പെടുകേ’ന്നു
കടുപ്പത്തിനെ’ന്തു പറയുന്നതി’പ്പോൾ? || 271 ||
ഇനിക്കി’തെ’ന്തെ’ന്നു തിരിഞ്ഞീ’ല; മറ്റും
ഗണിതക്കാരോടു നിരൂപിച്ചാലും, നീ!” || 272 ||
അതു പറഞ്ഞ-‘പ്പൊൾ ക്ഷപണകൻ-താനും
അതികോപം കലൎന്നു’രചെയ്തീടിനാൻ:— || 273 ||
“ഒരുത്തരോടും ഞാൻ നിരൂപിക്കേണ്ടതി (ല്ലൊ)
’ല്ലൊ’രിക്കലും എന്ന’ങ്ങ’റിഞ്ഞു-കൊണ്ടാലും! || 274 ||
ഇനിക്കു’ള്ള-പക്ഷം ത്യജിച്ചു ഞാൻ ഇ-‘പ്പോൾ,
നിനക്കുമൊ, പിന്നെ, പരനുടെ പക്ഷം? || 275 ||
പലരോടും ചെന്നു നിരൂപിപ്പാൻ ഇ-പ്പോൾ
ഇളകേണ്ട ഭവാൻ, അതിനാ’ൾ അല്ല, ഞാൻ. || 276 ||
കുറയ-കണ്ടതും ഇനി മതി പോരും!
വിരവോടി’ക്കാലം (ഇതാ!) പോകുന്നു, ഞാൻ!” || 277 ||
കുപിതനായേ’റ്റം പരുഷം ചൊല്ലുന്ന-
-ക്ഷപണകനോടു പറഞ്ഞു, രാക്ഷസൻ:— || 278 ||
“അലം, അലം, നിന്റെ പരുഷ-വാക്കുകൾ;
കലഹിച്ചാൽ എന്തു ഫലം, നിരൂപിച്ചാൽ?” || 279 ||
(ക്ഷ:)“കലഹിച്ചീ’ല, ഞാൻ അമാത്യനോടേ’തും;
ഫലം ഇനിക്കെ’ന്തു, കലഹിച്ചാൽ അഹൊ!” || 280 ||
പരുഷം ഇങ്ങിനെ പറഞ്ഞു കോപിച്ചു
വിരവോടു പോയാൻ, ക്ഷപണകൻ-താനും. || 281 ||
—പെരികെ കോപിക്കും, ക്ഷപണ-ജാതികൾ,

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/158&oldid=182007" എന്ന താളിൽനിന്ന് ശേഖരിച്ചത്