താൾ:CiXIV138.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൧

വരുടെ വീടുകളിൽ കൊടുക്കുക പതിവുൺറ്റ. എന്നാ
ൽ അത തുലോം ദീൎഘവഴി എന്ന തന്നെയല്ല, ചുമ
ട്ടകൂലി മൂന്ന പൈസാ തരാമെന്ന മേട്ടിമാർ പറയും
എങ്കിലും, ഒടുക്കം ഒരു പൈസായെ തരികയുള്ളു എന്ന
പറഞ്ഞ നിൎത്തിയ ഉടനെ ഞാൻ അവനോട, ഒരു
തലപ്പാവും, അങ്ക്രക്കായും, കാൽച്ചട്ടയും തന്ന നി
ന്നെ മേട്ടിയാക്കിയാലൊ? എന്ന ചോദിച്ചു. എന്നാ
റെ അവൻ സന്തോഷഭാവത്തോടുംകൂടെ പറഞ്ഞു,
അതിന്ന ഇനിക്ക ഏറ്റവും ഇഷ്ടംതന്നെ. നിങ്ങൾ
എന്നെ ആ വേലെക എടുക്കുമെന്നുണ്ടായിരുന്നാ
ൽ, തൽക്ഷണം തന്നെ ഞാൻ കൂടെ പോരാം. കോ
രുണയും ഇത കേട്ട ഉടനെ പറഞ്ഞു, മദാമ്മ്വ്വ്! അ
വനെ കൊണ്ടുപോകുന്നതിന നിങ്ങൾക്ക ദയതോ
ന്നിയാൽ വലിയതിൽ ഒരു ഉപകാരംതന്നെ. എ
ന്റെ ൟ ആലോചനയെ അവർ അംഗീകരിച്ച
തിനാൽ ഇനിക്ക സന്തോഷംതോന്നീട്ട, കൊള്ളാം,
അവൻ കൂടെ പോരട്ടെ. ഞാൻ അവന്ന ഭക്ഷണ
വും ഉടുപ്പും കൊടുത്ത മേട്ടിവേല പഠിപ്പിക്കാം അ
വൻ നല്ല ശീലക്കാരനായിരുന്ന, മേലാൽ ചൂതുകളി
ക്കാതെ ഇരിക്കുമെന്നുണ്ടെങ്കിൽ മൂന്നമാസം കഴി
ഞ്ഞിട്ട മാസംതോറും ഓരോ രൂപാവീതം ശമ്പളവും
കൊടുക്കാം എന്ന പറഞ്ഞു. ആ ചെറുക്കൻ ഇത
കേട്ടൗടനെ സന്തോഷത്തോട പറഞ്ഞതെന്തെന്നാ
ൽ, ഇനിയും ഞാൻ ഒരുനാളും ചൂതുകളിക്ക പോകയു
ണ്ടാകയില്ല. മാസം ഓരോ രൂപാവീതം കിട്ടിയാൽ
പിന്നെ ഞാൻ ചൂതകളിക്ക പോകേണ്ടിയ കാൎയ്യം
ഇല്ലല്ലൊ. കാൎയ്യങ്ങൾ ഇങ്ങിനെ നിശ്ചയിച്ച, ചെറു
ക്കനെ പിറ്റെദിവസി കാലത്ത എന്റെ അടുക്കൽ
ആയക്കുന്നതിന്ന കോരുണയെ ചട്ടംകെട്ടിയതി
ന്റെ ശേഷം ഞാൻ അവളോട, നിന്റെ മകൽ യോ
സേഫിനെ നന്നാക്കികൊണ്ടുവരുന്നത ബഹു പ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/87&oldid=180078" എന്ന താളിൽനിന്ന് ശേഖരിച്ചത്