താൾ:CiXIV138.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൦

കയ്യിൽ പൈസാ ഉണ്ടെങ്കിൽ അത നിന്റെ അപ്പ
നെപോലെ ചാരായം കുടിപ്പാൻ ചിലവാക്കികള
യാതെ ഇങ്ങ തരിക എന്ന പറഞ്ഞപ്പോൾ, ആ വി
കൃതിചെറുക്കൻ ഉത്തരമായിട്ട, ഞാൻ ഇന്ന പഞ്ചീ
സ കളിച്ച നാല ചക്രം നേടി എടുത്തിട്ടുൺറ്റ. അത നി
ങ്ങൾക്ക വേണമല്ലെയൊ? അത കൊടുത്ത ഞാൻ ചാ
രായം വാങ്ങിച്ച കുടിച്ചാൽ പിന്നെ ഇനിക്ക അ
ത്താഴം വേണമെന്നില്ല. നിങ്ങളുടെ കാൎയ്യത്തിന നി
ങ്ങൾ തന്നെ നോക്കിക്കൊൾവിൻ എന്ന പറഞ്ഞ
അവൻ തന്റെ കൈ ഉതറിച്ചുംവെച്ച ഓടിപൊയ്ക്ക
ളഞ്ഞു. അവന്റെ അനുജനും അവന്റെ പിറകെ
പൊയ്ക്കളവാൻ ഭാവിച്ചാറെ, ഞാൻ അവനെ നി
റുത്തി പറഞ്ഞു നിന്റെ ജേഷ്ടൻ ഒരു ദുഷ്ടൻ ആ
കുന്നു എന്ന ഇനിക്ക തോന്നുന്നു. അവന്റെ കാൎയ്യം
കൊണ്ട നിന്റെ അമ്മ കരയുന്നത നോക്ക. നീയും
അവനെപോലെ ദുഷ്ടനായാൽ നിന്റെ അമ്മ എ
ന്ത ചെയ്യേണ്ടു? ഉടനെ ആ ചെറുക്കൻ പറഞ്ഞു,
എന്റെ കയ്യിൽ പൈസാ ഉണ്ടെങ്കിൽ ഞാൻ അ
മ്മെക്ക കൊടുക്കും, മുമ്പൊരിക്കൽ മോശയുടെ വീട
കാണിച്ചുതന്നതിന മദാമ്മ ഇനിക്ക നാല പൈ
സാ തന്നതിൽ രണ്ട ഞാൻ അമ്മയ്ക്ക കൊടുത്തു. എ
ന്നാൽ എന്തകൊണ്ടൊ ഞാൻ ചൂതുകളിക്ക പോയാ
ൽ തോല്ക്കയല്ല്ലാതെ ഒരിക്കലും ജയിക്കുന്നില്ല. ഇത
കേട്ടൗടനെ ഞാൻ അവനോട, ചൂതകളിയിൽ നീ
ജയിക്കുന്നില്ല എന്ന കേട്ടതകൊണ്ട ഇനിക്ക ബഹു
സന്തോഷം. അതെന്തന്നാൽ ദ്രവ്യം സമ്പാദിക്കുന്ന
തിന ചൂതകളിയേക്കാൾ നല്ലതായിട്ടുള്ള വേറൊരു
വഴിയുണെന്ന ഞാൻ പറഞ്ഞപ്പോൾ, ആ ചെറുക്ക
ൻ ഉത്തരമായിട്ട ത ഏതെന്ന കേൾക്കട്ടെ. ചില
പ്പോൾ ഞാൻ ധ്വരമാരുടെ വകെക്കായിട്ട ചന്തയി
ൽനിന്ന കോപ്പുകൾ ചുമന്ന കൊണ്ടുപോയി അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/86&oldid=180077" എന്ന താളിൽനിന്ന് ശേഖരിച്ചത്