താൾ:CiXIV138.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൮

ന്നത എന്റ? നീ പാപിയും അഗതിയും ആകുന്നു
എന്നും, നരകത്തിൽ നിത്യശിക്ഷെക്ക പാത്രമുള്ളവ
ളാകുന്നു എന്നും വിചാരിച്ച, നിന്നെ രക്ഷിപ്പാനാ
യിട്ട യേശു തന്റെ വിലയേറിയ രക്തം നൽകി എ
ന്നും നീ വിശ്വസിച്ചു എന്നവരികിൽ ആ വിശ്വാ
സത്തോടുകൂടെ നിന്നിൽ സ്നേഹവും ഉണ്ടായേനെ:
അങ്ങിനെ ക്രിഷ്റ്റുവിനെ നീ സ്നേഹിച്ചു എങ്കിൽ അ
വന്റെ കല്പനകൾ ഭാരമല്ല എന്ന എളുപ്പത്തിൽ
നീ അറികയും ചെയ്തേനെ. എന്നാൽ കോരുണയെ
നിന്റെ വിശ്വാസം ഏതപോലിരിക്കുന്നു എന്ന പ
റയാം. സൎവരോഗങ്ങളും സൌഖ്യമാക്കുവാൻ ഇന്ന
വൈദ്യൻ സമൎത്ഥൻ എന്ന വിശ്വാസമുണ്ട എങ്കി
ലും, തനിക്ക പൂൎണ്ണസൌഖ്യമായിരിക്കുന്നു എന്ന വി
ചാരിച്ചിട്ട വൈദ്യനെകൊണ്ട ആവശ്യമില്ലെന്ന ക
രുതി വൈദ്യനെ പ്രമാണിക്കാതെയും, അവനോട
നന്ദിയില്ലാതെയും, അവന്റെ കുറിപ്പടിപ്രകാരം
ചെയ്യാതെയും ഉള്ള ഒരു മനുഷ്യനോട സദൃശമുള്ള
വൾ ആകുന്നു. എന്നാൽ ക്രിസ്ത്യാനിയുടെ വിശ്വാ
സവും ഇതും തമ്മിൽ വളരെ വ്യത്യാസമുണ്ട. ക്രി
സ്ത്യാനി രോഗംകൊണ്ട മരിപ്പാറായ ഒരു മനുഷ്യ
നോട സദൃശനാകുന്നു. ആരോഗക്കാരൻ ഭൂമിയിലു
ള്ള ഔഷധങ്ങൾ ഒക്കെയും സേവിച്ചാറെയും ഒരു
ഭേദവും വരാതെ, ഒന്നിനൊന്നിന ദീനം വൎദ്ധിച്ച
മരിച്ചുപോകുമെന്നുള്ള ഭീതികൊണ്ട ഒരു കേൾവി
പ്പെട്ട വൈദ്യന്റെ അടുക്കൽ ചെന്ന ദീനവിവരം
ബോധിപ്പിക്കയും വൈദ്യൻ അവന്റെ വേദന
ശമിപ്പിച്ച, രോഗം സൌഖ്യമാക്കുകയും ചെയ്കയാ
ൽ ആ ദീനക്കാരന തന്നെ രക്ഷിച്ച വൈദ്യനോട
എത്ര സ്നേഹവും നന്ദിയും കാണും. വൈദ്യന ചി
റ്റായ്മ ചെയ്യുന്നതിനൊ, അല്ലെങ്കിൽ വൈദ്യൻ ചെ
യ്ത ഉപകാരത്തിന എന്തെങ്കിലും പകരം ചെയ്യുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/84&oldid=180075" എന്ന താളിൽനിന്ന് ശേഖരിച്ചത്