താൾ:CiXIV138.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൯

തിനൊ അവന എത്ര സന്തോഷമായിരിക്കും? കോ
രുണയെ! ദൈവത്തിൽനിന്ന സത്യമായി ജനിച്ചി
ട്ടുള്ള ഒരുത്തന്റെ വിശ്വാസം ഇതപോലിരിക്കുന്നു.
അത മനോരാജ്യംകൊണ്ടുള്ള വിശ്വാസം അല്ല; പ
രിജ്ഞാനം കൊണ്ട പരീക്ഷിച്ച അറിഞ്ഞ വിശ്വാ
സംഅത്രെ. കോരുണയെ! നീയും ഞാനും ലോകക്കാ
രെല്ലാവരും പാപമാകുന്ന രോഗംകൊണ്ട ബാധി
ക്കപ്പെട്ടിരിക്കയാൽ നിന്റെ രോഗത്തെ നീ അറി
വാൻ സംഗതി വരുത്തെണമെന്ന ദൈവത്തോട
അപേക്ഷിക്ക. ആപ്പോൾ നീ പരമ വൈദ്യന്റെ
അടുക്കൽ ഓടിച്ചെല്ലുകയും അവനാൽ സൌഖ്യം
പ്രാപിക്കയും ചെയ്യും ഇങ്ങിനെ സൌഖ്യം പ്രാപി
ച്ചശേഷം, അവന്റെ കല്പനകളെ എല്ലാം പ്രമാണി
ക്കുന്നതിന വേണ്ടുന്ന ബലവും, കൃപയും, നന്ദിയും
അവൻ നിനക്ക തരികയും ചെയ്യും. ഇത ഇത്രയും
കേട്ടപ്പോൾ കോരുണ കീഴ്പോട്ട കുനിഞ്ഞ മിണ്ടാ
തെയിരുന്നു. ദൈവം അവളെ നന്നാക്കുന്നതിന ക
രുണയോട നിശ്ചയിച്ചിട്ടുണ്ടായിരുന്നു എങ്കിലും,
അവൾ തങ്കമ്പോലെ ആയി തീരുന്നതിന മുമ്പെ
കഠിന ഉപദ്രവമാകുന്ന അഗ്നിചൂളയാൽ സ്ഫുടം ചെ
യ്യപ്പെടേണ്ടിവന്നു.

ഞങ്ങൾ സംസാരിച്ചപ്പോൾ ഞാനും കോരുണ
യും അല്ലാതെ പിന്നെ ആരും കൂടെ ഇല്ലാഞ്ഞു. എ
ന്നാൽ ഇപ്പോൾ കോരുണയുടെ ആണ്മക്കൾ രണ്ടും
വീട്ടിൽ വന്ന കേറി അവരിൽ ഇളയവൻ ഇനിക്ക
സലാം ചെയ്തു. മൂത്തവൻ പതിനാൽ പതിനഞ്ച
വയസ്സ പ്രായമായി, ഉഗ്രഭാവിയും, ദുശ്ശീലനുമാ
യിരുന്നു. അവൻ വന്ന ഉടനെ ഒരു വെറുംകുപ്പി
എടുത്തുംകൊണ്ട ഓടി പൊയ്ക്കളഞ്ഞു. അവന്റെ അ
മ്മ പിറകെ ചെന്ന, കയ്യെപിടിച്ച യോസേഫേ! ഇ
ന്ന അത്താഴത്തിന ഒന്നുമില്ലാത്തതിനാൽ നിന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/85&oldid=180076" എന്ന താളിൽനിന്ന് ശേഖരിച്ചത്