താൾ:CiXIV138.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഫുൽമോനി എന്നും കോരുണ
എന്നും പേരായ
രണ്ട സ്ത്രീകളുടേ കഥ.

൧ാം അദ്ധ്യായം.

വളരെകാലംമുമ്പെ ഇന്ദ്യായിൽ ഗംഗാനദിയുടെ
തീരത്തുള്ള ഒരു സ്ഥലത്ത പാൎപ്പാനായിട്ട ഞാൻ
പോയി. അവിടെ നിന്ന ഏകദേശം രണ്ട നാഴിക
ദൂരെ ഒരു ചെറിയ ഗ്രാമത്തിൽ പാൎത്ത ചില നാട്ടു
ക്രിസ്ത്യാനികളുമായിട്ട ഇനിക്കുണ്ടായിരുന്ന സഹ
വാസത്തെ കുറിച്ച ഞാൻ പിന്നീട പലപ്പോഴും സ
ന്തോഷത്തോട വിചാരിക്കയുണ്ടായിരുന്നു. പ്ര
ത്യേകമായിട്ട അവരിൽ ദൈവഭയമുള്ള ഒരു കുഡും
ബൎക്കാരുടെ കാൎയ്യം ഞാൻ ഇപ്പോഴും നല്ലവണ്ണം ഓ
ൎക്കുന്നു. അത മുഖാന്തരം എന്റെ സ്വന്ത വിശ്വാസം
ബലപ്പെടുകയും, സുവിശേഷത്തെക്കുറിച്ചുള്ള സത്യ
ത്തെയും ഇനിക്കുള്ള മുറയെയും ഞാൻ പഠിക്കയും
ചെയ്തതകൂടാതെ, നാം കണ്ട പഠിക്കുന്നതിനായിട്ട
ശുദ്ധമുള്ള ആളുകളുടെ ദൃഷ്ടാന്തങ്ങൾ വേദപുസ്ത
കത്തിൽ എഴുതിയിരിക്കുന്നതിനാൽ മേല്പറഞ്ഞ
കുഡുംബക്കാരുടെ കഥയും അവൈടെ ഞാനുമായിട്ട
അറിമുഖംവന്ന മറ്റ ചിലരുടെ വസ്തുതയും ചുരുക്ക
മായിട്ട എഴുതുകയും എന്റെ സ്വദേശത്തുള്ള ക്രി
സ്ത്യാനി സഹോദരിമാരിൽ വല്ലവരും അതിനെ വാ
യിപ്പാൻ ഇടവരികയും ചെയ്താൽ, അവൎക്ക് ഉപകാ
രം വരാതെയിരിക്കയില്ല എന്ന വിചാരിച്ചിട്ട ൟ
കഥ എഴുതുന്നു.


A

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/7&oldid=179988" എന്ന താളിൽനിന്ന് ശേഖരിച്ചത്