താൾ:CiXIV138.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦

മൂടി വെളിയിൽ കേൾക്കാതവണ്ണം കരകയായിരു
ന്നു. അപ്പോൾ ദയശീലനും ഗ്രഹസ്ഥനും ഞാൻ
മുമ്പെ കണ്ടിട്ടില്ലാത്തവനുമായി ഏകദേശം അമ്പ
ത വയസ്സുള്ള ഒരു ആൾ കേറിവന്ന, വിഷാദഭാവ
ത്തോടെ ഫുൽമോനിയുടെ അടുക്കൽ ചെന്ന, രണ്ട
മൂന്ന വിനാഴിക നേരത്തേക്ക അവളോട പതുക്കെ
സംസാരിച്ചും വെച്ച അവളുടെ വസ്ത്രത്തിന്റെ വി
ളുമ്പകൊണ്ട അവളുടെ കണ്ണുനീരിനെ തുടെച്ചതി
ന്റെ ശേഷം അവിടെ കൂടിയിരുന്ന സംസാരിച്ച
അരവം വെച്ച ആളുകളോട, നിങ്ങൾ ഇനിയും ഇ
വിടെ ഇരിക്കുന്നതകൊണ്ട ഒരു പ്രയോജനവും ഇ
ല്ലാത്തതിനാൽ വീടുകളിൽ പോക തന്നെ നല്ലത എ
ന്ന പറഞ്ഞു. ഞാനും കണ്ടപ്രകാരം അവരുടെ വൃ
ഥാൻ ഉള്ള സംസാരം കൊണ്ട രോഗിക്ക മരണ
സമയത്ത അസഹ്യമല്ലാതെ ഒരു ഗുണവും ഉണ്ടാ
യില്ല. അവർ തമ്മിൽ പിരിഞ്ഞ പോയ വഴിക്ക ത
ങ്ങളുടെ സ്നേഹിതൻ മരിച്ചതിന്റെ കാരണത്തെ
പറ്റി പല വിധത്തിൽ സംസാരിക്കുന്നതിനെ ഞാ
ൻ കേട്ടു. ചിലർ അവൻ ലഹരിയുള്ള പാനീയങ്ങ
ളെ അധികം കുടിച്ചതകൊണ്ട ചത്തപോയി എ
ന്നും, മറ്റ ചിലർ, അവൻ അന്ന കാലത്ത കുളിക
ഴിഞ്ഞ പർഹിവിൻ പ്രകാരമുള്ളതിൽ അധികം തൈ
രും മോരും കൂട്ടിയതകൊണ്ട ചത്തപോയി എന്നും
പറഞ്ഞു. എന്നാൽ രണ്ട കിഴവികൾ പറഞ്ഞത,
അവൻ മരിച്ചത തീരെ നടപ്പുദീനം കൊണ്ടല്ല. ന
ടപ്പുദീനം രണ്ട മണിക്കൂറിന്ന മുമ്പെ ഭേദം വന്ന
പോയി. മദാമ്മ അവിടെ ഉണ്ടായിരുന്നതകൊണ്ട
മന്ത്രവാദികളെ വിളിച്ച കൊണ്ടുവന്ന പിശാചിന്ന
ക്ഷുദ്രപ്രയോഗങ്ങൾ കഴിക്കാഞ്ഞതിനാൽ പിശാച
അവനെ ഞെക്കി കൊല്ലുകയത്രെ ആയിരുന്നു. ആ
ദുഃഖ വീട്ടുകാരോട ഇത്ര ദയയും സ്നേഹവും കാണി

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/56&oldid=180042" എന്ന താളിൽനിന്ന് ശേഖരിച്ചത്