താൾ:CiXIV138.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൧

ച്ചത ആരെന്ന ഞാൻ ഫുൽമോനിയോട ചോദിച്ച
പ്പോൾ ഞാൻ വിചാരിച്ചിരുന്നപ്രകാരം തന്നെ
അത അവളുടെ ഭൎത്താവാകുന്നു എന്ന അവൾ പ
റഞ്ഞു. അവൻ ചത്തപോയവന്റെ ശേഷക്കാരി
ൽ രണ്ട പേരോടും കൂടെ ശവസംസ്കാരത്തിന്ന ഭാ
വിച്ചു. അപ്പോൾ ഞാൻ ആ വീട്ടുകാൎക്ക ദ്രവ്യസ
ഹായം കൊണ്ട ആവശ്യമില്ലെന്ന അറിഞ്ഞിട്ട, സം
സ്കാരം കഴിഞ്ഞ അവരെ വന്ന കാണാമെന്ന വാ
ക്ക കൊടുത്ത യാത്ര പറഞ്ഞ പോരുകയും ചെയ്തു.

ൟ ദുഃഖ കാഴ്ചയെ കണ്ടും വെച്ച തിരികെ വീ
ട്ടിൽ വന്നപ്പോൾ ഭയങ്കരമായ ചില വിചാരങ്ങ
ൾ എന്റെ മനസ്സിൽ ഉണ്ടായത കൂടാതെ, മരണ
ത്തോടും നിത്യത്വത്തോടും ഞാൻ നന്നാ സമീപിച്ചി
രിക്കുന്നു എന്ന ഇനിക്ക തോന്നിപോയി. ആയു
സ്സിന്റെ പ്രഭാതത്തിൽ ജീവനുള്ളവരുടെ ദേശത്ത
നിന്ന ഛേദിക്കപ്പെടുകയും, പാപത്തിൽ മരിക്കയാ
ൽ എന്നന്നേക്കും ആത്മനഷ്ടം വരികയും ചെയ്ത
ഒരുത്തന്റെ മരണത്തെ കുറിച്ച ഞാൻ വിചാരി
ച്ചാറെ അവന്റെ അവസ്ഥ മഹാഭയങ്കരം തന്നെ.
അവന്റെ അല്പായുസ്സിനെ അപ്രയോജനമായി
കഴിച്ചതിനാൽ അവന വന്ന ആത്മനഷ്ടമാകുന്ന
അവസാനം എത്ര ഭയങ്കരം! അയ്യൊ! അയ്യൊ! മ
നുഷ്യർ സുവിശേഷത്തെ അറിഞ്ഞിട്ടും ൟ ഭയങ്ക
ര അവസാനം പക്ഷെ അവൎക്ക വരുമെന്നും പാ
പം മുഖാന്തരം അവർ എന്നന്നേക്കും നരകത്തി
ൽ കിടന്ന നശിപ്പാൻ ഇടവരുമെന്നും അവർ വി
ചാരിക്കുന്നില്ല. ദുഷ്ടന്മാർ നരകത്തിലേക്ക തിരിക്ക
പ്പെടുമെന്നും, പുത്രനിൽ വിശ്വസിക്കാത്തവൻ ജീ
വനെ കാണുകയ ല്ലെന്നും, ദൈവത്തിന്റെ കോ
പം അവന്റെ മേൽ നിലനിൽക്കുന്നു എന്നും ദൈ
വം സ്പഷ്ടമായിട്ട അരുളിചെയ്തിട്ടുണ്ട. ഹാ! ദൈവE2

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/57&oldid=180044" എന്ന താളിൽനിന്ന് ശേഖരിച്ചത്