താൾ:CiXIV138.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧

മില്ലാഞ്ഞു. കോരുണ അവനെ കണ്ടൗടനെ കുഞ്ഞെ,
വന്ന, ഇന്നലെ നിനക്ക അപ്പംകൊടുത്തയച്ച ദയ
യുള്ള മദാമ്മയ്ക്ക ഒരു സലാം കൊടുക്ക എന്ന പറ
ഞ്ഞപ്പോൾ ചെറുക്കൻ അവളോട, ഞാൻ എന്തിനാ
കുന്നു അവൎക്ക സലാം കൊടുക്കുന്നത. നിങ്ങൾ അ
പ്പം എന്നെ തീറ്റിയില്ലെന്ന അറിയാമല്ലൊ. മദാ
മ്മേ! ഇവിടെ ബോക്കൽ എന്ന പേരുള്ള ഒരു സ്ത്രീ
യുടെ കൊച്ചിനെ ദീനമായി കിടക്കുന്നു. അവൾക്ക
ആ അപ്പം രണ്ട പൈസായ്ക്ക വിറ്റ അ പൈസാ
യ്ക്ക അമ്മ പുകയില വാങ്ങിക്കയും ചെയ്തു. മദാമ്മേ!
ഒരു ദിവസം അവൾ എത്ര ചുരുട്ട വലിക്കുമെന്ന
കേട്ടാൽ നിങ്ങൾക്ക ആശ്ചൎയ്യം തോന്നും. പകൽ മുഴു
വനും വലിക്കുന്നത കൂടാതെ, രാത്രിയിൽ ഒരു നൂറ
പ്രാവശ്യത്തോളം എന്നോട ചെറുക്കാ, എഴുനീറ്റ ഇ
രുന്ന പുകയില ചുരുട്ടുക എന്ന പറയും ൟ ചുരു
ട്ട വലികൊണ്ടാകുന്നു അപ്പൻ പലപ്പോഴും അവ
ളോട ഗൎവ്വിക്കുന്നത. ഇത പറഞ്ഞപ്പോൾ കോരുണ
ആ ചെറുക്കനോട, നീ വലിയ ഭോഷ്ക്കകാരൻ എ
ന്ന പറഞ്ഞ അവറ്റെ ചെകിട്ടത്ത ഒരു അടി അ
ടിച്ചു, എന്നാൽ കാൎയ്യത്തിന്റെ പരമാൎത്ഥം എങ്ങി
നെ ഇരിക്കുന്നു എന്ന ഞാൻ അറിഞ്ഞു. ആ ചെറു
ക്കൻ പറഞ്ഞത സത്യംതന്നെ. എന്നാൽ അവന്റെ
തള്ള അവനെ അടിച്ചത, അവളുടെ കുറ്റങ്ങൾ ഞാ
ൻ കേട്ടാൻ അവൾക്ക ഞാൻ ഒന്നും കൊടുക്കയില്ല
എന്ന വിചാരിച്ചിട്ടത്രെ. ഇതകൊണ്ട ഇനിക്ക ബ
ഹു അദൈൎയ്യം തോന്നിപ്പോയി, എങ്കിലും "അവരു
ടെ ജഡത്തിൽനിന്ന കല്ലായുള്ള ഹൃദയത്തെ ഞാൻ
എടുത്ത കളഞ്ഞ, മാംസമ്പോലെയുള്ള ഒരു ഹൃദയ
ത്തെ കൊടുക്കും" എന്നുള്ള ദൈവവാഗ്ദത്തത്തെ ഓ
ൎത്തിട്ട കോരുണയെ ത്യജിച്ചകളയാതെ പ്രാൎത്ഥനയാ
ലും നല്ല ഗുണദോഷത്താലും അവളെ ക്രിസ്തുവിന്റെD3

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/47&oldid=180033" എന്ന താളിൽനിന്ന് ശേഖരിച്ചത്