താൾ:CiXIV138.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦

ന്ന സ്പഷ്ടമാകുന്നു എന്ന പറഞ്ഞു. ഉടനെ കോരു
ണ പറഞ്ഞു, അത ശരിതന്നെ ആയിരിക്കും; എന്നാ
ൽ ഫുൽമോനിയെ എന്നോട ശരിക്കൂട്ടുവാൻ ഇല്ല: അ
വളുടെ ഭൎത്താവ നല്ല മൎയ്യാദക്കാരൻ; എന്റെ ഭൎത്താ
വൊ മദ്യപാനി. അവൻ എന്നോട ചെയ്യുന്ന പാ
ട നിങ്ങൾ അറിഞ്ഞാൽ നിങ്ങൾക്ക എന്നോട അലി
വ തോന്നാതെ ഇരിക്കയില്ല. ഇത കേട്ടപ്പോൾ ഇ
നിക്ക പരിതാപം തോന്നി ഞാൻ പറഞ്ഞു, കോരു
ണേ! നിന്റെ ഭൎത്താവ നിന്നോട ദയകേട കാണി
ച്ചാൽ അത ക്ഷമയോടെ സഹിക്കെ നിൎവാഹമുള്ളു.
എന്തെന്നാൽ നിന്റെ വിവാഹഭൎത്താവിൽനിന്ന
നിന്നെ വേർതിരിപ്പാൻ ആൎക്കും കഴിയുന്നതല്ല. എ
ന്നാൽ ആ കാൎയ്യം വിടുക. ദീനമായി കിടക്കുന്നു എ
ന്ന നീ പറഞ്ഞ ആ കൊച്ചൻ എവിടെ? ൟ ചോ
ദ്യം കേട്ടപ്പോൾ അവൾക്ക അല്പം അന്ധാളിപ്പ തോ
ന്നിയ വിധത്തിൽ പറഞ്ഞു, മദാമ്മേ! അവന ക
ളിക്കുന്നു. അവൻ വലിയ മുട്ടാളൻ ആകകൊണ്ട ക
ല്പിക്കുന്നപ്രകാരം ചെയ്കയില്ല. ഇന്നലെ ദീനമാ
യിരുന്നവന ഇത്ര ക്ഷണത്തിൽ സൌഖ്യം വന്ന
ത ആശ്ചൎയ്യംതന്നെ. നീ എന്നോട പറഞ്ഞത നേര
ല്ല എന്ന തോന്നുന്നു. ഇത കേട്ടപ്പോൾ കോരുണ
നന്നാ ലജ്ജിച്ച പറഞ്ഞു, മദാമ്മേ! രണ്ട ആഴ്ച മു
മ്പെ കൊച്ചിന ദീനം എത്ര കട്ടിയായിരുന്നു എന്ന
അയൽവാസികളോട ചോദിച്ചാൽ പറയും. എന്നാ
ൽ ദൈവകൃപകൊണ്ട ഇപ്പോൾ അവന ഒന്നിനൊ
ന്നിന സൌഖ്യമായിവരുന്നു. ഇത പറഞ്ഞ നിൎത്തി
യ ഉടനെ ഏകദേശം പത്ത വയസ്സ പ്രായവും, ഇ
രുണ്ട നിരവുമുള്ള ഒരു ചെറുക്കൻ അവിടെ ഓടിവ
ന്ന കേറി. അവന വസ്ത്രമായിട്ട അവന്റെ അ
രയിൽ ഒരു മുഴിഞ്ഞ കീറിയ തുണിയല്ലാതെ ഒന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/46&oldid=180032" എന്ന താളിൽനിന്ന് ശേഖരിച്ചത്