താൾ:CiXIV138.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

തോറും ഓരോ രൂപാ വീതവും ശമ്പളം കൊടുക്കാം.
നാട്ടുവൈദ്യന്റെ കഠിമാനത്തിൻ പ്രകാരമുള്ള പ
ണം കൊടുക്കുന്നതിന്ന നിന്റെ പക്കൽ ഇപ്പോൾ
ഗതിയില്ലാത്തതിനാൽ സാറായുടെ ഒരാണ്ടത്തെ
ശമ്പളം ഇപ്പോൾ മുമ്പകൂട്ടി തരുവാനും ഇനിക്ക മ
നസ്സുണ്ട. ആ പണം നിന്റെ ഇപ്പോഴത്തെ ബു
ദ്ധിമുട്ട തീൎക്കുന്നതിന്ന സഹായിക്കുമല്ലൊ എന്ന പ
റഞ്ഞു. ഞാൻ വീട്ടിൽ വന്ന, ൟ വൎത്തമാനം സാറ
യുടെ അപ്പനോട പറഞ്ഞു. എങ്കിലും വളരെ നാൾ
കഴിഞ്ഞതിൽ പിന്നെ മാത്രമെ സാറായെ അയപ്പാ
ൻ ഞങ്ങൾക്ക സമ്മതം ആയുള്ളൂ. ഞങ്ങളുടെ അയ
ൽക്കാർ ഒക്കെയും അതിന തീരെ വിരോധം ആയിരു
ന്നു. മാനക്കേടല്ലയൊ? ജനങ്ങൾ അറിഞ്ഞാൽ എ
ന്ത പറയും? പെണ്ണിനെ പാഴിൽ കളകയല്ലയൊ?
വൈദ്യന പണം വല്ലവരോടും വായിപ്പ വാങ്ങി
ച്ച കൊടുക്ക. എന്നാലും പെണ്ണിനെ ആയയായി
ട്ട അയക്കേണ്ടാ എന്നായിരുന്നു അവരുടെ വാക്ക.
എന്റെ മനസ്സും അങ്ങിനെ തന്നെ ആയിരുന്നു.
അപ്പോൾ സാറാ തന്നെ പറഞ്ഞു, ഞാൻ പോയി
നോക്കട്ടെ: നിങ്ങൾ പണം വായിപ്പ വാങ്ങിച്ചാൽ
അത വീട്ടുന്നതിന നിങ്ങൾക്ക ഇനിയും ഒരാണ്ട
ത്തേക്ക കൂടെ പയറും അരിയും അല്ലാതെ മറ്റൊ
ന്നും തിന്മാൻ ഇട വരികയില്ല. അത തന്നെയുമല്ല
അപ്പന ശരീരം നന്നാകത്തക്ക നല്ല ഭഷണം
ചെന്നില്ല എങ്കിൽ ബലം വരികയില്ലെന്ന വൈദ്യ
ൻ പറഞ്ഞിട്ടും ഉണ്ടല്ലൊ. ആയതകൊണ്ട ഞാൻ മ
ദ്രാസിന പോകട്ടെ. ൟ ജനങ്ങൾ പറയുന്നതിനെ
പ്രമാണിക്കേണ്ടാ. ഞാൻ ദൈവത്തെ ഭയപ്പെട്ട
സേവിച്ചാൻ ഇനിക്ക ഒരു ആപത്തും വരികയില്ല.

ഫുൽമോനി പിന്നെയും പറഞ്ഞത എന്റെന്നാ
ൽ, ഡംഭത്തോടും കൂടെ ഒരു കിഴവി എന്റെ അടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/20&oldid=180003" എന്ന താളിൽനിന്ന് ശേഖരിച്ചത്