താൾ:CiXIV138.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

ഞാൻ മുമ്പിൽകൂട്ടി അറിഞ്ഞിട്ടുണ്ടായിരുന്നു എങ്കിൽ
ആ ൧൬ രൂപായും ചിലവിടാതെ വെച്ചേച്ചേനെ
എങ്കിലും അത ചിലവിട്ടതകൊണ്ട ഗുണമെ വന്നു
ള്ളു. എങ്ങിനെ എന്നാൽ അതിൽ പിന്നെ ഇത വ
രെയും മാസം ഒന്നുക്ക ഒന്നരയും രണ്ടും രൂപാ വീ
തം കിട്ടി വരുന്നു. എന്നാൽ ഇത പോകട്ടെ. ഇനി
യും മുമ്പെ പറഞ്ഞതിന്റെ ശേഷം പറയാമല്ലൊ.
ആറുമാസം കഴിഞ്ഞപ്പൊൾ ദൈവകൃപയാൽ എ
ന്റെ ഭൎത്താവിന്റെ ദീനം സൌഖ്യമായി തുടങ്ങി,
വേല ചെയ്വാൻ ശേഷിയായി. എന്നാൽ അന്നേ
രം ഇരുപത്തനാല രൂപാ കൊടുക്കുന്നതിന നാട്ടു
വൈദ്യന്റെ ഒരു കുറിമാനം വന്നു. ഇതിന ഞങ്ങ
ളുടെ കയ്യിൽ ഒരു പാങ്ങും ഇല്ലാഞ്ഞു. അന്നേരം ഞ
ങ്ങളുടെ കയ്യിൽ ഇല്ല. എന്നാൽ ആ ഇടയിൽ
ഞങ്ങളുടെ പാതിരി സായ്പിന്റെ പെങ്ങൾ ഒരു മദാ
മ്മ ഇവിടെ വന്നു. ആ മദാമ്മ മദ്രാസിലെ ഡാ
ക്തരിന്റെ ഭാൎയ്യയും നല്ല ശീലക്കാരത്തിയും ആകു
ന്നു. എന്റെ ഭൎത്താവിന ദീനമാകുന്നതിന മുമ്പെ
എന്റെ മകൾ പാതിരിസായ്പിന്റെ മദാമ്മായുടെ പ
ള്ളിക്കൂടത്തിൽ ഊണ കഴിക്കയും അവിടെ പഠിക്ക
യും ചെയ്യുന്നത ആ മദാമ്മ പലപ്പോഴും കണ്ട അ
വളോട എപ്പോഴും ബഹു പക്ഷമായിരുന്നതിനാൽ
ഞങ്ങളുടെ ബുദ്ധിമുട്ടിന്റെ വിവരത്തെ കുറിച്ച
കേട്ടപ്പോൾ ആ മദാമ്മ എന്നെ ആളയച്ചാ വിളി
പ്പിച്ച, എന്നോട പറഞ്ഞത എന്റെന്നാൽ, സാറാ
എന്നോട കൂടെ മദ്രാസിന പോരട്ടെ. ഞാൻ അവ
ളെ ആയ വേല പഠിപ്പിക്കാം. അവളൊരു നല്ല
പെണ്ണാകകൊണ്ട അവളെ എന്റെ കുഞ്ഞുങ്ങൾക്ക
ആയയാക്കുവാൻ ഇനിക്ക ഇഷ്ടമുണ്ട. അവൾക്ക
ഞാൻ ഊണും ഉടുപ്പും ആദ്യം ഒരാണ്ടേക്ക മാസംB

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/19&oldid=180002" എന്ന താളിൽനിന്ന് ശേഖരിച്ചത്