താൾ:CiXIV138.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൧

തീൎത്തിരിക്കുന്നു. ഞാൻ ചെന്ന വസ്തുത അതവരെ
യും സാറാ അറിഞ്ഞില്ല; ഞാൻ ചെന്നപ്പോൾ അ
വൾ തിണ്ണെക്ക ഇരിക്കയായിരുന്നു; സത്യബോ
ധിനി അവളുടെ ജേഷ്ഠത്തിയുടെ മുടിയിൽ തലയും
വെച്ചുകൊണ്ട കിടക്കയും ശുദ്ധൻ അവളുടെ അരി
കെ ഇരിക്കയും ആയിരുന്നു: അവൾ തന്റെ ജ്യേ
ഷ്ഠത്തിയുടെ ചെകിട്ടത്ത തടകികൊണ്ട, സാറയെ!
നീ മുമ്പിൽ നല്ല കഥകൾ പറകയുണ്ടായിരുന്നുവ
ല്ലൊ; അത പോലെ ഒരു നല്ല കഥ ഇപ്പോൾ പ
റക കേൾക്കട്ടെ എന്ന പറകയും ചെയ്തു. അപ്പോ
ൾ അവൾ എന്നെ കണ്ടു; ഇടനെ സാറാ എഴുനീ
റ്റ ഇനിക്ക സലാം ചെയ്തു. അവൾ ബഹു രൂപി
ണിയെന്ന അവളുടെ അയൽക്കാർ പറഞ്ഞത ശരി
തന്നെ എന്ന ഇനിക്ക അപ്പോൾ ബോധിച്ചു: അ
വൾ നല്ല സുന്ദരിയും മുഖതെളിവുമുള്ളവളും കാൎയ്യാ
ദികൾക്ക മിടുക്കിയും ആയിരുന്നു മദാമ്മമാരെ ക
ണ്ടസംസാരിച്ച നല്ല ശീലമുള്ളവളാകയാൽ ശങ്ക
തീരെയില്ലാഞ്ഞു: എന്നാൽ തന്റേടം ഒട്ടും കാണി
ച്ചില്ല താനും. അവളെ കണ്ട ഉടനെ ഞാൻ അവ
ളോട സാറായെ! നിന്നെ കാണുന്നതിന്ന ഏറിയ
നാളായി ആഗ്രഹിക്കയാൽ ഇപ്പോൾ കണ്ടതകൊ
ണ്ട ഇനിക്ക സന്തോഷം തോന്നുന്നു: ഞാൻ ഇ
ന്നാരെന്ന നീ അറിഞ്ഞിരിക്കുമല്ലൊ എന്ന പറ
ഞ്ഞു. അപ്പോൾ അവൾ ഉത്തരമായിട്ട, ഉവ്വ മദാ
മ്മെ എന്റെ അനുജത്തിയോടും, ആങ്ങളയോടും,
അമ്മയപ്പന്മാരോടും നിങ്ങൾ ചെയ്തിരിക്കുന്ന ദ
യ അവർ എന്നോട പറഞ്ഞ ഞാൻ അറിഞ്ഞിരി
ക്കുന്നു: അതിന ദൈവം നിങ്ങൾക്ക പ്രതിഫലം
നല്കും എന്ന പറഞ്ഞ ഉടനെ അവളുടെ കണ്ണി
ൽ കണ്ണുനീര നിറഞ്ഞത സത്യബോധിനി കണ്ട
അവളുടെ മുണ്ടിന്റെ വിളുമ്പകൊണ്ട അതിനെO 3

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/167&oldid=180163" എന്ന താളിൽനിന്ന് ശേഖരിച്ചത്