താൾ:CiXIV138.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൦

ൽ വായനക്കാൎക്ക അവളുടെ കാൎയ്യം കുറെ കൂടെ കേട്ടു
എങ്കിൽ കൊള്ളായിരുന്നു എന്ന ആഗ്രഹമിരിക്കുന്ന
പ്രകാരം ഇനിക്ക തോന്നുകയാൽ അവളുടെ വി
ശേഷങ്ങൾ അല്പം പറയുന്നതിന മുമ്പ ൟ കഥ
അവസാനിപ്പിപ്പാൻ ഇനിക്ക മനസ്സില്ല. കഴിഞ്ഞ
തവണ ഫുൽമോനിയും ഞാനും തമ്മിൽ കണ്ട സം
സാരിച്ചതിന്റെ പിറ്റെ ഞായറാഴ്ച ഒരു അന്യ മ
ദാമ്മ പാതിരിസായ്പിന്റെ മദാമ്മയോട കൂടെ പ
ള്ളിയിൽ വന്നത കണ്ടാറെ അവർ പാതിരിസായ്പി
ന്റെ പെങ്ങളും സാറായുടെ യജമാനസ്ത്രീയും ആ
കുന്നു എന്ന ഞാൻ സങ്കല്പിക്കയാൽ പിറ്റെ ദിവ
സി വൈകുന്നേരത്ത ഫുൽമോനിയുടെ മകളെ ചെ
ന്ന കാണെനമെന്ന നിശ്ചയിച്ച അവിടെ ചെ
ന്നപ്പോൾ ഞാൻ വണ്ടിയിൽനിന്ന ഇറങ്ങുന്നത
ഫുൽമോനി കണ്ട ഉടനെ എന്നെ സ്വീകരിക്കുന്ന
തിനായിട്ട അവൾ ഓടുവന്നു. ആപ്പോൾ ഞാൻ
അവളോട, ഫുൽമോനീ നിന്റെ മകൾ ക്ഷേമത്തോ
ട വന്ന ചേൎന്നുവൊ? എന്ന ചോദിച്ചു. ഉവ്വ, മദാ
മ്മെ, അതിനായിട്ട ദൈവത്തിന്ന സ്തോത്രം ഉണ്ടാ
കട്ടെ: അവൾ ശരീരാകൃതിയിലും അതിനെക്കാൾ
പ്രധാനമായിട്ട മനോലങ്കാരത്തിലും മുമ്പിലത്തേ
തിലും കുറെ നന്നായി എന്ന ഇനിക്ക തോന്നുന്നു
എന്ന പറഞ്ഞു. ഉടനെ ഞാൻ അവളോട, അത
അവളിൽ കാണെണമെന്ന നീ ആശപ്പെടുവാൻ
മുറയുണ്ട: "എന്തെന്നാൽ നീതിമാന്മാൎക്ക നന്നായി
രിക്കും എന്ന അവരോട പറക" എന്ന ദൈവം ത
ന്നെയും പറയുന്നു. നിന്റെ മകളെ ദൈവത്തി
ന്റെ വകെക്കായിട്ട നീ വളൎത്തിയതിനാൽ ദൈ
വത്തെ നീ ബഹുമാനിച്ചിരിക്കകൊണ്ട അവനും
നിന്നെ ബഹുമാനിച്ച അവളെ നിന്റെ ശിഷ്ടാ
യുസ്സിൽ നിനക്ക സന്തോഷവും പുകഴ്ചയുമാക്കി

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/166&oldid=180162" എന്ന താളിൽനിന്ന് ശേഖരിച്ചത്