താൾ:CiXIV138.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൯

ന്നു. വീണ്ടും അന്ന മെഴുകീട്ടുണ്ടായിരുന്നു നിശ്ചയം;
എന്നാൽ ചാണകവും വെള്ളവും ഇരുന്ന പാത്രം
ഫുൽമോനിയുടെ വീട്ടിലെ പോലെ പിൻ വശത്ത
വെക്കുന്നതിന പകരം വീട്ടിന്റെ മുന്വശത്തെ
തിണ്ണെക്ക വെച്ചിരുന്നു. കോരുണ എന്നെ കണ്ട
ഉടനെ സന്തോഷത്തോടെ ആചാരം ചെയ്തു. അ
വളുടെ വസ്ത്രം പരുക്കൻ എങ്കിലും വെള്ളയായിരു
ന്നു; അത ഫുൽമോനി അവൾക്ക സമ്മാനം കൊടു
ത്തത തന്നെ. അവളുടെ തലമുടി നല്ലവണ്ണം ചീ
കികെട്ടിയിരുന്നു. ഞാൻ ചെന്നപ്പോൾ അവൾ ഒ
രു പഴയമുണ്ട വെട്ടി ചട്ടതൈച്ചുകൊണ്ടിരിക്കയാ
യിരുന്നു. തയ്യൽ മിനുസവും ചട്ട അവളുടെ ദേഹ
ത്തിന്ന പതവും അല്ലാഞ്ഞു എങ്കിലും അവളാൽ ക
ഴിയുന്നത അവൾ ചെയ്തതകൊണ്ട ഞാൻ സന്തോ
ഷിച്ച ചിരിച്ചപ്പോൾ അവൾ പ്രസാദത്തോടും കൂ
ടെ മദമ്മേ! വരുന്ന ഞായറാഴ്ച പള്ളിയിൽ പോ
കുന്നതിന ചട്ട വേണ്ടുന്നതാകയാൽ എന്റെ സ്വ
ന്ത മാതൃകപ്രകാരം ഞാൻ ഒന്ന തൈക്കയാകുന്നു
എന്ന പറഞ്ഞപ്പോൾ അത വേണ്ടുന്നത തന്നെയെ
ന്നും വൃത്തിയായിട്ടിരിക്കുന്നതിന നീ വിചാരിക്കു
ന്നതപോലെയുള്ള പ്രയാസം കാണുകയില്ലെന്നും
ഞാൻ പറഞ്ഞു. ഉടനെ കോരുണ, മദാമ്മേ! അതി
ന്ന ഏറെ പ്രയാസമില്ല ശരി തന്നെ: ആഴ്ചതോറും
ഏകദേശം കാൽ രൂപ്പായോളം സമ്പാദിക്കുന്നതി
ന ഒരു വഴി ഉണ്ടെന്ന ഫുൽമോനി എന്നോട പ
റഞ്ഞും. ൟ പണം ഞാൻ സ്വരൂപിച്ച വെച്ചാൽ
ഒരു മാസത്തിനകം പള്ളിയിൽ പോകുന്ന വകെ
ക്ക ഒരു നല്ല കച്ച മുറി വാങ്ങിക്കാം എന്ന പറക
യാൽ ഞാൻ സന്തോഷപ്പെട്ട, നീ എങ്ങിനെ അ
ത സമ്പാദിക്കും എന്ന ഞാൻ ചോദിച്ചതിന്ന ഉ
ത്തരമായിട്ട, ൟ ഗ്രാമത്തിൽ കൂലിക്കാരെകൊണ്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/145&oldid=180140" എന്ന താളിൽനിന്ന് ശേഖരിച്ചത്