താൾ:CiXIV138.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൪

ങ്കിലും നീ അവന്റെ തള്ളയും അവന്നായിട്ട ദൈ
വത്തോട ഉത്തരവാദിയും ആകയാൽ നീ ഇതുവ
രെയും പാപത്തിൽ നടക്കയായിരുന്നു എന്നും ഇ
പ്പോൾ ശുദ്ധതയുടെ വഴിയെ അന്വേഷിപ്പാൻ
ആഗ്രഹിക്കുന്നു എന്നും അവനോട പറഞ്ഞാൽ, അ
തിന്നായിട്ട അവൻ നിന്നെ ബഹുമാനിക്കാതെയി
രിക്കയില്ല; എന്തെന്നാൽ ക്രിസ്ത്യാനികൾ ദൈവകല്പ
യിൻപ്രകാരം ചെയ്യാതെയിരിക്കുമ്പോൾ, അവർ
ചെയ്യേണ്ടുന്നതിനെ ചെയ്യാതെ വിടുകയാകുന്നു എ
ന്നുള്ളത അവന്ന നല്ലവണ്ണം അറിയാം: നിനക്ക
വളരെ പ്രയാസങ്ങൾ കാണുമെന്ന വരികിലും, ഞാ
ൻ പറഞ്ഞ ൟ പുതിയ ചട്ടത്തിൻപ്രകാരം ചെ
യ്വാൻ ഇന്നതന്നെ ശ്രമിക്ക. പക്ഷെ നിന്റെ ഭ
ൎത്താവ ഇപ്പോൾ കുടിച്ച സുബോധമില്ലാതെ ചാ
രായകടയിൽ കിട്ശക്കുകയായിരിക്കും; എങ്കിലും വൈ
കീട്ട അവൻ വീട്ടിൽ വരുന്നതിന മുമ്പെ സകലവും
മോടിയാക്കി ഇടുക: അതിന്ന നിന്റെ കയ്യിൽ പ
ണം ഇല്ലെന്ന ഞാൻ അറികയാൽ ഇപ്പോൾ രണ്ട
രൂപാ തരുന്നു. അത ഞാൻ തരുന്നത നീയും നി
ന്റെ ഭൎത്താവുംകൂടെ വൃത്തിയായിട്ടുള്ളൊറു വീട്ടിൽ
സൌഖ്യത്തോടെ രാത്രികാലങ്ങളിൽ പാൎക്കരും വെ
ള്ളവസ്ത്രങ്ങൾ ധരിച്ച കയ്യോട കൈപിടിച്ച പള്ളി
യിൽ പോകയും ചെയ്യുന്നത കാണ്മാൻ ഇട വരു
ത്തേണമെന്ന താല്പൎയ്യത്തോട അപേക്ഷിച്ചുംകൊ
ണ്ട ആകുന്നു. ഇത കേട്ട ഉടനെ കോരുണയുടെ
മുഖം സന്തോഷത്താൽ നിറഞ്ഞ പറഞ്ഞു, ഹാ!
അതിന ഇടവരുമൊ? ഞങ്ങളുടെ വീട ഭാഗ്യനാ
ഥന്റെയും ഫുൽമോനിയുടെയും വീടപോലെആ
യി തീരുമൊ? എന്ന പറഞ്ഞപ്പോൾ ഞാൻ അവ
ളോട, ഉവ്വ, കോരുണെ! അങ്ങിനെ ആയി തീൎന്നേ
ക്കും: എന്നാൽ നീ ഉണൎന്നകൊണ്ട പ്രാൎത്ഥിക്കെണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/140&oldid=180134" എന്ന താളിൽനിന്ന് ശേഖരിച്ചത്