താൾ:CiXIV138.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൫

നിന്റെമേൽതന്നെ ഒരു കാവൽ വെക്കുക; നിന്റെ
സ്വന്ത ഹൃദയതെഹെ സൂക്ഷിച്ചിട്ട, നിനക്ക പ്രയാസ
മെന്ന തോന്നുന്ന ചില അല്പകാൎയ്യങ്ങൾ ഇന്നപ്ര
കാരം നടത്തണമെന്ന ഫുൽമോനിയോട ആലോ
ചനചോദിക്ക എന്ന പറഞ്ഞു. ഉടനെ കോരുണയു
ടെ ഭൎത്താവ കുടിച്ച സുബോധമില്ലാത്ത വിധത്തി
ൽ ഒരു ചൌക്കദാരനാൽ വീട്ടിൽ കൊണ്ടുവരപ്പെട്ടു:
അപ്പോൾ കോരുണയുടെ മുഖം കോപ്പംകൊണ്ടു നി
റഞ്ഞു. ചൌക്കദാര അത കണ്ട കോരുണയെ വി
ലക്കായ്കയാൽ, ഞാൻ കോരുണയോട, സൂക്ഷിക്ക,
സൂക്ഷിക്ക, സുബോധമില്ലാത്ത ഒരാളിനെ ശാസി
ച്ചിട്ട പ്രയോജനമില്ല; അവനെ സാവധാനത്തിൽ
കിടത്തുക; കാലത്ത അവൻ എഴുനീൽക്കുമ്പോഴും അ
വനെ കുറ്റപ്പെടുത്തെണ്ടാ എന്ന ചെവിയിൽ പ
റഞ്ഞ ഞാൻ ഒരു കാവൽക്കാരനെപോലെ അവിടെ
നിന്നപ്പോൾ, അവൾ ഒരു മെത്തയും പായും തല
യിണയും കൊണ്ടുവന്ന പുറയുടെ ഒരു കോണിൽ
ഇട്ട കിടന്നുറങ്ങുന്നതിന അവനോട അപേക്ഷി
ച്ചു. അവളുടെ പതിവിൻപ്രകാരമുള്ള ശീലം മാറിക
ണ്ടതിനാൽ അവൻ തന്റെ വീട്ടിൽ അല്ലെന്ന വി
ചാരിച്ചിട്ട, ൟ സ്ത്രീ ദയശീലക്കാരിയും ൟ വീട വൃ
ത്തിയുള്ളതുമാകകൊണ്ട ഞാൻ ഇനിയും ഇവിടെ
വരുന്നുണ്ട എന്ന താനെതന്നെ പറഞ്ഞ സ്വസ്ഥ
മായിട്ട കിടക്കുകയും ചെയ്തു. കോരുണ പിന്നെയും
തിണ്ണെക്ക ഇറങ്ങി വന്നപ്പോൾ, ഞാൻ അവളോട,
ഇന്ന നേരം വൈകിപ്പോയി എങ്കിലും നിന്റെ ഭ
ൎത്താവിനെ നാളെ കാലത്ത ഭക്ഷണം വകെക്ക കു
റെ മീൽമുതലായത ഇന്നതന്നെ വാങ്ങിച്ച വച്ചു
കൊള്ളെണം; നിന്റെ വീട്ടുകാൎയ്യങ്ങൾ നന്നാക്കുന്ന
തിനായിട്ട ഞാൻ പറഞ്ഞ മുറകൾ താല്പൎയ്യമായിട്ട
വിചാരിച്ച അവയിൽ സ്ഥിരമായി നിന്നുകൊള്ളുക.M 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/141&oldid=180135" എന്ന താളിൽനിന്ന് ശേഖരിച്ചത്