താൾ:CiXIV138.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൨

വായുടെ പൎവതത്തിലേക്ക ആര കരേറും? അവ
ന്റെ ശുദ്ധമുള്ള സ്ഥലത്ത ആര നിലനിൽക്കും? "എ
ന്ന ദാവീദ ചോദിക്കുമ്പോൾ ദൈവം തന്നെ അതി
ന്ന ഉത്തരം പറയുന്നതെന്തെന്നാൽ, "വെടിപ്പുള്ള
കൈകളും ശുദ്ധഹൃദയവുമുള്ളവനായി, തന്റെ ആ
ത്മാവിനെ മായയിലേക്ക കരേറ്റാതെയും വഞ്ചന
യായി ആണയിടാതെയും ഉള്ളവന്തന്നെ. "സങ്കീ.
൨൪. ൪. മേലും കോരുണയെ ! നിന്റെ അഴുക്കവസ്ത്ര
ത്തോടുകൂടെ ഒരാൾകൂട്ടത്തിന്റെ അടുക്കൽ ചെല്ലു
ന്നതിന നിനക്ക മനസ്സില്ലെങ്കിൽ, നിന്റെ സകല
അശുദ്ധപാപങ്ങളോടും കൂടെ കൎത്താവിന്റെയും,
അവന്റെ പരിശുദ്ധ ദൂതന്മാരുടെയും മുമ്പാകെ കാ
ണപ്പെടേണ്ടിവരുന്ന ആ ദിവസത്തിൽ നീ എന്ത
ചെയ്യും> എന്നാൽ നിനക്ക വൃത്തിയായിരിപ്പാൻ എ
ന്തെങ്കിലും നോക്കരുതൊ?

അപ്പോൾ കോരുണ പറഞ്ഞു, അതെങ്ങിനെ?
എന്റെ ഭൎത്താവ ഇനിക്ക ഭക്ഷണം പോലും തരാ
തിരിക്കുമ്പോൾ ഞാൻ വസ്ത്രം വാങ്ങിക്കുന്നത എ
ങ്ങിനെ? അത തന്നെയുമല്ല ഞാൻ ദാഇവത്തോട
അപേക്ഷിച്ചാൽ ഫലവുമില്ല. എന്റെ പാപപ്പെട്ട
ചെറുക്കന്റെ ആത്മാവിനെ നശിപ്പിച്ചതിനാൽ
ക്ഷമിക്കപ്പെടാത്ത ഒരു കൊടിയ പാപത്തെ ഞാൻ
ചെയ്തിരിക്കകൊണ്ട, അവനോട കൂടെ ഞാൻ നരക
ത്തിൽ ശീഘ്രം കഷ്ടമനുഭവിക്കേണ്ടിവരും എന്ന
ഞാൻ അറിയുന്നു.

അപ്പോൾ ഞാൻ അവളോട, കോരുണയെ! പ
രമായി മരണസമയത്ത പറഞ്ഞ ഗുണദോഷത്തെ
നീ ഇത്ര ശീഘ്രം മറന്നപോയൊ? എന്ന ചോദിച്ചു.

ഇല്ല മദാമ്മെ! അവൾ പറഞ്ഞ ഇമ്പമായ വാകു
കളെ ഞാൻ മറക്കാാതെ പലപ്പോഴും ഞാൻ എന്നോ
ട തന്നെ പറഞ്ഞവരുന്നു: എന്നാൽ യേശുവിന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/138&oldid=180132" എന്ന താളിൽനിന്ന് ശേഖരിച്ചത്