താൾ:CiXIV138.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൧

അവൻ എന്നെ അധിക്ഷേപം പറഞ്ഞ വിട്ടതെ
യുള്ളു.

അപ്പോൾ ഞാൻ അവളോട, കോറുണെ! അവ
ൻ വീട്ടിൽ വരുമ്പോൾ അവന സന്തോഷം വരു
ത്തുവാൻ ശ്രമിക്ക; എന്നാൽ അവൻ വീട വിട്ട
പോകാതെ താൻ ദേഹണ്ഡിച്ച ഉണ്ടാക്കുന്ന പണം
നിന്റെ കയ്യിൽ തരുമായിരിക്കും എന്ന പറഞ്ഞതി
ന്ന കോരുണ എന്നോട, അത വ്ഹെയ്യേണ്ടുന്നത എ
ങ്ങിനെയെന്ന ഇനിക്ക അറിവാൻ വഹിയാ; എ
ന്നെ ചൊല്ലി നടത്തിന്നതിന വല്ലവരും ഉണ്ടെങ്കി
ൽ കൊള്ളായിരുന്നു എന്ന പറജയാൽ ഞാൻ ഉത്ത
രമായിട്ട എന്റെ ആലോചനപ്രകാരം ചെയ്‌വാൻ
നിനക്ക മനസ്സുണ്ടെങ്കിൽ ഞാൻ എന്നാൽ കഴിയു
ന്ന സഹായം ചെയ്യാം. ആദ്യം തന്നെ ദൈവത്തി
ന്റെ കല്പനകളെ മനഃപാഠം പഠിച്ച അതിൻപ്രകാ
രം ചെയ്വാൻ ശ്രമിക്ക; ശാഭതദിവസത്തെ ശുദ്ധ
മായി ആചരിച്ച അന്നെദിവസി കൎത്താവിന്റെ
ആലയത്തിൽ പോക: അങ്ങിനെ നീ എല്ലായ്പോഴും
ചെയ്തിരുന്നെങ്കിൽ സത്യമാൎഗ്ഗത്തെ കുറിച്ച നിനക്ക
ഇപ്പോഴുള്ളതപോലെയുള്ള അറിവകേട ഇല്ലായിരു
ന്നേനെ എന്ന പറഞ്ഞു. ഉടനെ കോരുണ മദാമ്മേ!
ഇനിക്ക വെള്ളവസ്ത്രമില്ലാതെ ഞാൻ പള്ളിയിൽ
പോകുന്നത അങ്ങിനെ? എന്ന ചോദിച്ചു. അതിന്ന
ഞാൻ അവളോട, എല്ലായ്പോഴും പ്രത്യേകം കൎത്താവി
ന്റെ ദിവസത്തിലും വൃത്തിയായിട്ടിരിപ്പാൻ ആഗ്ര
ഹിക്കുന്നത കൊള്ളാം; എന്നാൽ നല്ല വസ്ത്രമില്ലെന്ന
വെച്ച പള്ളിയിൽ പോകാതിരിക്കുന്നതിനെക്കാൾ ദി
വസമ്പ്രതി ഉടുത്തവരുന്നതിനോട കൂടെ എങ്കിലും
പോകതന്നെ നല്ലത. എന്തെന്നാൽ ശരീരം ഏറെ
സാരമുള്ളതല്ല: ആത്മാവ ക്രിസ്തുവിന്റെ നീതിയിൽ
ധരിക്കപ്പെടുന്നതതന്നെ വലിയ കാൎയ്യം, " യഹോ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/137&oldid=180131" എന്ന താളിൽനിന്ന് ശേഖരിച്ചത്