താൾ:CiXIV133.pdf/383

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

RE 371 REA

വരുത്തുന്നു; കൊള്ളയിടുന്നു, കവൎച്ച ചെ
യ്യുന്നു.

Ravage, s. കൊള്ള, കവൎച്ച, വിനാശം,
പാഴടിപ്പ.

Ravager, s. കൊള്ളക്കാരൻ, കവൎച്ചക്കാരൻ:
പാഴാക്കുന്നവൻ.

Raucity, s. ഒച്ചയടുപ്പ.

To Rave, v. n. ബുദ്ധിഭ്രമിക്കുന്നു, അസം
ബന്ധമായി പറയുന്നു, പിച്ചുപറയുന്നു; മ
ദംപെടുന്നു, മദിക്കുന്നു, ഭ്രാന്തപിടിക്കുന്നു.

To Ravel, v. a. കുഴക്കുന്നു, കുഴപ്പമാക്കു
ന്നു, പിണക്കുന്നു; പിരിയഴിക്കുന്നു; നെ
യ്തതിനെ അഴിക്കുന്നു.

To Ravel, v. n. കുഴങ്ങുന്നു, കുഴപ്പുന്നു;
കവലപ്പെടുന്നു, രൂപമില്ലാതാകുന്നു.

Ravelin, s. കൊട്ടകെട്ടിൽ അൎദ്ധചന്ദ്രന്റെ
ഭാഷയായുള്ള കൊത്തളം.

Raven, s. മലംകാക്ക, കൃഷ്ണകാകൻ.

To Raven, v. a. &. n. വിഴുങ്ങിക്കളയുന്നു,
ഇരപിടിക്കുന്നു.

Ravenous, a. ബുഭുക്ഷയുള്ള, കൊതിത്ത
രമുള്ള.

Ravenousness, s. ബുഭുക്ഷ, കൊതിത്തരം,
അത്യാശ.

Ravin, s. ഇര; കൊള്ള, കവൎച്ച, അപഹൃതം.

Ravingly, ad. ബുദ്ധിഭ്രമത്തൊടെ, ഭ്രാ
ന്തൊടെ.

To Ravish, v. a. സ്ത്രീയെ ബലാല്ക്കാരമാ
യിപ്പിടിക്കുന്നു; ബലാൽസംഗം ചെയ്യുന്നു;
സാഹസം ചെയ്യുന്നു; വിവശതപ്പെടുത്തു
ന്നു, ആനന്ദിപ്പിക്കുന്നു.

Ravisher, s. ബലാല്ക്കാരമായി പിടിക്കുന്ന
വൻ, ബലാൽസംഗക്കാരൻ; അപഹാരി.

Ravishment, s. ബലാല്ക്കാരമായി പിടിക്കു
ക, ബലാൽസംഗം, സാഹസം; കാമവി
വശത; ആനന്ദവിവശത.

Raw, s. പച്ച, മൂക്കാത്ത , പുതിയ; പാകം
ചെയ്യാത്ത , തൊലിപൊയ; പഴുത്ത, കു
ളിരുള്ള.

Rawboned, a. വലിയ അസ്ഥിയുള്ള, മാം
സം കുറഞ്ഞ അസ്ഥിയുള്ള.

Rawness, s. പച്ച, നവീനത; ദുസ്സാമൎത്ഥ്യം.

Ray, s. രശ്മി, കിരണം, കതിര; കാന്തി.

Raze, s. ഇഞ്ചിക്കണക്ക.

To Raze, v. a. ഇടിച്ചുകളയുന്നു; നിൎമ്മൂല
മാക്കുന്നു, കീഴ്മെൽമറിക്കുന്നു; നിലംപരി
ചാക്കുന്നു; മായ്ചകളയുന്നു; നാശം വരുത്തു
ന്നു; കുത്തിനിരത്തുന്നു.

Razor, s. ക്ഷൌരക്കത്തി, നാവാലി.

Razure, s. മൂലനാശം, നിൎമ്മൂലം, സംഹാ
രം; മാച്ചുകളയുക.

Re, an inseparable particle, ഒര ഉപ
സൎഗ്ഗം.

To Reach, v. a. & n. തൊടുന്നു, എത്തു
ന്നു, അടുക്കുന്നു; എത്തിപ്പിടിക്കുന്നു , എടു
ക്കുന്നു; എടുത്തുകൊടുക്കുന്നു: ചെന്നെത്തു
ന്നു; നീട്ടുന്നു, നീട്ടിക്കൊടുക്കുന്നു; കിട്ടുന്നു,
ലഭിക്കുന്നു, പരക്കുന്നു; പടരുന്നു; ഒക്കാ
നിക്കുന്നു.

Reach, s. എത്തുക, തൊടൽ; എത്തുന്ന ദൂ
രം; പ്രാപ്തി; തന്ത്രം; ഉപായവെല, കൌ
ശലം; പടൎച്ച.

To React, v. a. എതിൎത്ത പ്രയൊഗിക്കുന്നു,
തിരിച്ചുകൊള്ളുന്നു; പ്രതിയായി ചെയ്യുന്നു.

Reaction, s. പ്രതിക്രിയ, എതിൎത്തപ്രയൊ
ഗം; പ്രതിയായുള്ള നടപ്പ, പ്രതിയത്നം;
പ്രതിബലം.

To Read, v. a. വായിക്കുന്നു; പഠിക്കുന്നു;
അദ്ധ്യയനം ചെയ്യുന്നു; ഒതുന്നു; പാരായ
ണം ചെയ്യുന്നു; ഗ്രഹിക്കുന്നു.

Read, part. a. വായിച്ച, പഠിച്ച, അദ്ധ്യ
യനം ചെയ്തു; നിപുണതയുള്ള.

Readeption, s. തിരിച്ചുകിട്ടുക, പിന്നെ
യും ലഭിക്കുക.

Reader, s. വായിക്കുന്നവൻ, വായനക്കാ
രൻ; അദ്ധ്യായി, നിപുണൻ.

Readership, s. വായനവെല.

Readily, ad. ചുറുക്കായി, വെഗത്തിൽ, എ
ളുപ്പത്തിൽ, മനഃപൂൎവ്വമായി; രൊക്കം.

Readiness, s. വെഗത, ചുറുക്ക, എളുപ്പം;
ഒരുക്കം, തയ്യാർ.

Reading, s. വായന, അദ്ധ്യയനം, പാ
രായണം.

Readmission, s. രണ്ടാമത കൈക്കൊള്ളു
ക; പുനസ്സ്വീകാരം.

To Readmit, v. a. വീണ്ടും കൈക്കൊള്ളു
ന്നു, പുനസ്സ്വീകാരം ചെയ്യുന്നു.

To Readorn, v. a. രണ്ടാമത അലങ്കരി
ക്കുന്നു, പുനൎഭൂഷിക്കുന്നു.

Ready, a. ഒരുങ്ങിയിരിക്കുന്ന, തയ്യാറുള്ള;
ചുറുക്കുള്ള, രൊക്കമായുള്ള, ഫാണ്ടമായുള്ള.

Real, a. നെരായുള്ള, സത്യമായുള്ള, പര
മാൎത്ഥമുള്ള, തനി; സാക്ഷാലുള്ള, തത്വമാ
യുള്ള; ഇളകാത്ത.

Reality, s. നെർ, സത്യം, പരമാൎത്ഥം, ത
ത്വം, നിശ്ചയം, സാക്ഷാൽ ഉള്ളത.

To Realize, v. a. ഉണ്ടാക്കുന്നു; വസ്തുവാ
ക്കുന്നു; പണയം ൟടാക്കുന്നു: നിശ്ചയം
വരുത്തുന്നു.

Realm, s. രാജ്യം, രാഷ്ട്രം.

Ream, s. കടലാസ്സുകെട്ട.

To Reanimate, v. a. വീണ്ടും ജീവിപ്പി
ക്കുന്നു, പിന്നെയും ഉയിൎപ്പിക്കുന്നു, ഉണ
ൎത്തുന്നു.

To Reap, v. a. കൊയ്യുന്നു, അറുക്കുന്നു, വി
ളവ എടുക്കുന്നു; ഫലം പ്രാപിക്കുന്നു.


2 B 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/383&oldid=178237" എന്ന താളിൽനിന്ന് ശേഖരിച്ചത്