Jump to content

താൾ:CiXIV133.pdf/376

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PUT 364 PYG

Pusillanimotous, a. അധൈൎയ്യമുള്ള, അ
ധൈൎയ്യമനസ്സുള്ള, ഭീരുതയുള്ള.

Puss, s. പൂച്ച, മുയൽ.

Pustule, s. പൊള്ളം, തനുവ്രണം, കുരു.

Pustulous, a. പൊള്ളമുള്ള, തനുവ്രണമു
ള്ള.

To Put, v. a. ഇടുന്നു; വെക്കുന്നു: ആക്കു
ന്നു; കിടത്തുന്നു ; ഉദ്യൊഗിപ്പിക്കുന്നു, നി
ൎബന്ധിക്കുന്നു: ഉണ്ടാക്കുന്നു; അറിയിക്കു
ന്നു, പറയുന്നു; പറഞ്ഞുവെക്കുന്നു; കൂട്ട
ന്നു, ചെൎക്കുന്നു; താഴ്ത്തുന്നു; നീട്ടുന്നു; ചട്ടം
വെക്കുന്നു; എല്പിക്കുന്നു.

To put away, ഉപെക്ഷിച്ചുകളയുന്നു,
നീക്കിവെക്കുന്നു.

To put by, നിൎത്തുന്നു, നീക്കിവെക്കുന്നു.

To put down, അമൎത്തുന്നു; കീഴടക്കുന്നു;
ഇടിക്കുന്നു, താഴ്ത്തുന്നു, കുറെക്കുന്നു; ന
ടപ്പില്ലാതാക്കുന്നു; മടക്കം എല്പിക്കുന്നു.

To put forth, അഭിപ്രായം പറയുന്നു;
നീട്ടുന്നു, തളിൎക്കുന്നു; ശ്രമിക്കുന്നു.

To Put in, ഉള്ളിലാക്കുന്നു; എൎപ്പെടുത്തു
ന്നു.

To put in practice, ശീലിപ്പിക്കുന്നു, ത
ഴക്കുന്നു.

To put off, വസ്ത്രം ഉരിയുന്നു; ഊരുന്നു;
പറഞ്ഞുമിനക്കെടുത്തുന്നു; നാൾ താമ
സംവരുത്തുന്നു; ഉപായംകൊണ്ട ഒഴി
ക്കുന്നു; തള്ളിക്കളയുന്നു; വില്ക്കുന്നു.

To put on or upon, ചുമത്തുന്നു, ചുമതല
പ്പെടുത്തുന്നു; ഉടുക്കുന്നു, ഇടുന്നു, ധരി
ക്കുന്നു; ത്വരിതപ്പെടുത്തുന്നു; ഉത്സാഹി
പ്പിക്കുന്നു.

To put over, മറ്റൊരുത്തന എല്പിക്കു
ന്നു.

To put out, മുടക്കുന്നു; കെടുക്കുന്നു; തളി
ക്കുന്നു; പുറത്തെക്ക നീട്ടുന്നു; പുറത്തിറ
ക്കുന്നു; പ്രസിദ്ധമാക്കുന്നു; ഭ്രമിപ്പിക്കു
ന്നു.

To put lo, ഒന്നുകൊണ്ട കൊല്ലുന്നു; ശി
ക്ഷിക്കുന്നു; സഹായിക്കുന്നു; ചെൎത്തു
വെക്കുന്നു.

To put to it, ബുദ്ധിമുട്ടിക്കുന്നു; നിൎബ
ന്ധിക്കുന്നു; മുഷിപ്പിക്കുന്നു.

To put to death, കൊല്ലുന്നു.

To put together, കൂട്ടിവെക്കുന്നു.

To put up, ക്ഷമിക്കുന്നു; കിളുപ്പിക്കുന്നു;
വെളിയിൽ വെക്കുന്നു; നിൎത്തി വെക്കു
ന്നു; സംഗ്രഹിച്ചു വെക്കുന്നു; മറെക്കു
ന്നു.

To put upon, ഇളക്കി വിടുന്നു, ചുമത്തു
ന്നു.

To put upon trial, വിസ്താരത്തിന വി
ളിപ്പിക്കുന്നു.

To Put, v. n. നീങ്ങുന്നു, തളിൎക്കുന്നു; ചു
ക്കാൻ പിടിക്കുന്നു.

To put forth, തുറമുഖം വിട്ടുപുറപ്പെടു
ന്നു; മുളെക്കുന്നു, തളിൎക്കുന്നു.

To put in, അഴിമുഖത്ത പ്രവെശിക്കു
ന്നു; ചുമതലപ്പെടുന്നു.

To put in, വഴക്ക പറയുന്നു.

To put in for, ഉദ്യൊഗത്തിനായിട്ടുകാ
ത്തിരിക്കുന്നു.

To put of, കരവിട്ടൊടുന്നു.

To put over, മറുകരെക്ക പിടിച്ചൊടുന്നു.

To put to sea, പാകൊടുത്ത ഒടുന്നു.

To put up, ഉദ്യൊഗത്തിന കാത്തുനി
ല്ക്കുന്നു; വലിപ്പം വരുന്നു.

To put up with, മുഷിച്ചിൽകൂടാതെ സ
ഹിക്കുന്നു, പരിഭവം കൂടാതിരിക്കുന്നു.

Put, s. ഞെരുക്കം, മുട്ട, ചൂതുകളി.

Putage, s. വെശ്യാമാൎഗ്ഗം.

Putanism, s. വെശ്യത്തൊഴിൽ.

Putative, a. വിചാരിക്കപ്പെട്ട, ഊഹിക്ക
പ്പെട്ട.

Putid, a. ഹീനമായുള്ള, താണ, നിസ്സാര
മായുള്ള.

Putlog, s. അന്താഴപ്പലക.

Putredinous, a. അഴുകിയ, അളിഞ്ഞ,
നാറ്റം പിടിച്ച, ചീഞ്ഞുപൊയ, ചെതു
ക്കിച്ച.

Putrefaction, Putridness, s. അഴുകൽ,
അളിച്ചിൽ, ചീച്ചിൽ, ചെതുക്ക.

Putrefactive, a. അളിയിക്കുന്ന, ചീയിക്കു
ന്ന.

To Putrefy, v. a. അളിക്കുന്നു, ചീയിക്കു
ന്നു.

To Putrefy, v. n. അഴുകുന്നു, അഴുകി
പ്പൊകുന്നു; അളിയുന്നു, അളിഞ്ഞു പൊ
കുന്നു; ചീയുന്നു, ചീഞ്ഞുപൊകുന്നു; നാ
റുന്നു, നാറിപ്പൊകുന്നു; നാറ്റം പിടിക്കു
ന്നു.

Putrescence, s. അഴുകൽ , അളിച്ചിൽ.

Putivescent, a. അഴുകിപ്പൊകുന്ന, അളി
യുന്ന, ചീയുന്ന.

Putrid, a. അഴുകിയ, അളിഞ്ഞ, ചീഞ്ഞ,
നാറ്റംപിടിച്ച; ചെതുക്കുള്ള.

Putty, s. കണ്ണാടിച്ചിൽ വെല ചെയ്യുന്ന
വൻ പെരുമാറുന്ന ഒരു വക പശ.

To Puzzle, v. a. കുഴപ്പിക്കുന്നു, മലെപ്പി
ക്കുന്നു, കുഴമറിക്കുന്നു; ഭ്രമിപ്പിക്കുന്നു, ബു
ദ്ധിമുട്ടിക്കുന്നു.

To Puzzle, v. n. കുഴപ്പുന്നു, ഭൂമിക്കുന്നു,
അന്ധാളിക്കുന്നു.

Puzzle, s. കുഴപ്പ, മലപ്പ, പരുങ്ങൾ, കു
ഴമറിച്ചിൽ, അന്ധാളിത്വം; ഭൂമം, മടുപ്പ.

Pygmy, s. മുണ്ടൻ, വാമനൻ, കൃശൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/376&oldid=178230" എന്ന താളിൽനിന്ന് ശേഖരിച്ചത്