താൾ:CiXIV133.pdf/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

FLE 190 FLE

Flattish, a. അല്പംപരന്ന, വീൎയ്യംകുറഞ്ഞ.

Flatulency, s. വായു, വായുഗണ്ഡം; വ
യറുവീൎപ്പ; വാതവായു, വായുരൊഗം, വാ
യുക്ഷൊഭം.

Flatulent, a. വായുവുള്ള, വാതവായുവു
ള്ള, വായുക്ഷൊഭമുള്ള.

Flatuous, a. വായുവുള്ള, വായുനിറഞ്ഞ.

Flatwise, ad. വീതിവശമായി, പാടിച്ച.

To Flaunt, v. n. മൊടികൂടുന്നു, തടിമുറ
ണ്ടുപറയുന്നു; തൊങ്ങലിട്ടിരിക്കുന്നു.

Flaunt, s. കാറ്റിനാൽ ആടുന്ന വസ്തു, തൊ
ങ്ങൽ.

Flavour, s. രുചി, സ്വാദു, രസം, വാസ
ന; ഗന്ധം, മണം.

Flavourous, a, രുചിയുള്ള, രസമുള്ള, വാ
സനയുള്ള.

Flaw, s. ഉടച്ചിൽ, ഉടവ; കുറ്റം, ഊനം,
കെട; കുറവ; അതികലശൽ; പെട്ടന്ന
ഉണ്ടാകുന്ന കൊടുങ്കാറ്റ.

To Flaw, v. a, ഉടുക്കുന്നു, പൊട്ടിക്കു
ന്നു; ഊനംവരുത്തുന്നു, കെടുവരുത്തുന്നു.

Flawless, a. ഉടവില്ലാത്ത, കുറ്റമില്ലാത്ത,
ഊനമില്ലാത്ത, കെടില്ലാത്ത.

Flawy, a, ഉടവുള്ള, ഊനമുള്ള, കുറ്റമുള്ള.

Flax, s. ചണം, ചണനാര.

Flaxcomb, s. ചണംകൊതുന്ന ആയുധം.

Flaxdresser, s, ചണനാര നന്നാക്കുന്ന
വൻ.

Flaxen, a, ചണംകൊണ്ടുള്ള; ചണനിറ
മുള്ള.

To Flay, v. a. തൊൽ ഉരിക്കുന്നു, കിഴി
ക്കുന്നു.

Flea, s. ചെള്ള.

To Flea, v. a. ചെള്ളകളയുന്നു.

Fleabane, s. കാട്ടുജീരകം.

Fleabite, s. ചെള്ളകടി; അല്പവെദന.

Fleabitten, a. ചെള്ളകടിച്ച; നിസ്സാരമാ
യുള്ള.

Fleak, s. ചെറിയ മയർമുടിപ്പിരി, ഇഴ.

To Fleak, v. a. പലനിറമാക്കുന്നു, വര
വരയായിതീൎക്കുന്നു.

Fleam, s. കന്നുകാലികൾക്ക കുത്തി രക്തം
ചാടിപ്പാനുള്ള ശസ്ത്രം.

To Fleaker, v. a. പലനിറമാക്കുന്നു, വ
രവരയായിതീൎക്കുന്നു.

Fled, preterit & part. of To Flee, ഒടി
പൊയി, ഒടിപൊയ.

To Fledge, v. a. & n. ചിറകുണ്ടാക്കുന്നു,
ചിറകുണ്ടാകുന്നു.

Fledged, a. ചിറകുണ്ടായ, ചിറകുള്ള, ഇ
റകുള്ള.

To Flee, v. n. ഒടിപൊകുന്നു, തപ്പിഒടി
പൊകുന്നു; വിട്ടുമാറുന്നു, മാറിപൊകു

ന്നു; അഭയംപ്രാപിക്കുന്നു, ശരണംപ്രാ
പിക്കുന്നു.

Fleece, s. കത്രിക്കപ്പെട്ട ആട്ടിൻരൊമം.

To Fleece, v. a. ആട്ടിൻരൊമത്തെ ക
ത്രിക്കുന്നു; ഒരുത്തനുള്ളതിനെ ഒക്കെയും
കവൎന്നെടുക്കുന്നു.

Fleeced, a, രൊമമുള്ള; കൊള്ളയിടപ്പെട്ട.

Fleecy, a. രൊമമുള്ള, രൊമം കൊണ്ട മൂ
ടിയ.

To Fleer, v. a. പരിഹസിക്കുന്നു, ഗൊ
ഷ്ഠികാണിക്കുന്നു.

Fleer, s. പരിഹാസം, ഹാസം, ഗൊഷ്ഠി
കാണിക്കുക.

Fleerer, s. പരിഹാസക്കാരൻ, ഹാസ്യക്കാ
രൻ, ഗൊഷ്ടികാണിക്കുന്നവൻ.

Fleet, s, കപ്പൽകൂട്ടം, പടകപ്പലുകൾ.

Fleet, a. വെഗമുള്ള, ശീഘ്രമുള്ള, ചുറുക്കു
ള്ള, തീവ്രമുള്ള.

To Fleet, v. n. വെഗെന ഒടുന്നു, വെ
ഗെന പറക്കുന്നു; വെഗെന പൊകു
ന്നു; പൊയ്പൊകുന്നു; വെഗത്തിൽ കഴി
ഞ്ഞുപൊകുന്നു.

To Fleet, v. a. പാലിന്റെ പാട വാങ്ങു
ന്നു; നെരം പൊക്കുന്നു, ഉല്ലാസമായി
കാലംകഴിക്കുന്നു.

Fleeting, a, വെഗെനപൊകുന്ന, മാഞ്ഞ
പൊകുന്ന, കഴിഞ്ഞുപൊകുന്ന, നില്ക്കാ
ത്ത.

Fleetly, ad. വെഗെന, ഝടിതി, വെഗ
ത്തിൽ, തീവ്രമായി.

Fleetness, s, വെഗത, ശീഘ്രം; തീവ്രത;
സൌഷ്ഠവം, ചുറുക്ക.

Flesh, s. ദെഹം; മാംസം; ദശ; ഇറ
ച്ചി; ജഡം; ശരീരം; ജഡസംബന്ധം;
ലൌകികാവസ്ഥ; അടുത്തസംബന്ധം.

To Flesh, v. a. പുഷ്ടിയാക്കുന്നു; ഉറപ്പവ
രുത്തുന്നു; ശീലിപ്പിക്കുന്നു; തൃപ്തിയാക്കുന്നു.

Fleshcolour, s. മാംസവൎണ്ണം.

Fleshfly, s. മാംസത്തെ തിന്നുന്ന ഒരു വക
ൟച്ച, മണിയനീച്ച.

Fleshhook, s, ഇറച്ചി തൊണ്ടി എടുക്കുന്ന
കൊളുത്ത.

Fleshiness, s. മാംസപുഷ്ടി, തടിപ്പ.

Fleshless, a. മാംസമില്ലാത്ത, മെലിഞ്ഞ.

Fleshliness, s. മാംസെഛ, ജഡചിന്ത,
മൊഹവികാരം.

Fleshly, a. ദെഹസംബന്ധമുള്ള, മാംസ
മുള്ള; മാംസെഛയുള്ള, ജഡസംബന്ധമു
ള്ള; ലൌകികം; ഇറച്ചിയായുള്ള.

Fleshmeat, s. ഇറച്ചി.

Fleshmonger, s. ഇറച്ചി വില്ക്കുക്കുന്നവൻ,
മാംസവ്യാപാരി; കാമലബ്ധിവരുത്തുന്ന
വൻ; കൂട്ടികൊടുക്കുന്നവൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/202&oldid=178055" എന്ന താളിൽനിന്ന് ശേഖരിച്ചത്