Jump to content

താൾ:CiXIV133.pdf/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

FLA 189 FLA

Flagitious, a. ദുഷ്ടതയുള്ള, ദൊഷമുള്ള,
ദുഷ്കൎമ്മമുള്ള; മൂൎക്ക്വതയുള്ള; കുറ്റമുള്ള.

Flagitiousness, s. ദുഷ്ടത, ദൊഷം, ദുഷ്ക
ൎമ്മം, മൂൎക്ക്വത; കുറ്റം.

Flagon, s. വാകുറഞ്ഞ ഒരു പാനപാത്രം.

Flagrancy, s. ജ്വലനം, എരിച്ചിൽ, അ
തിചൂട; തീ.

Flagrant, a. ജ്വലിക്കുന്ന, എരിച്ചിലുള്ള, എ
രിവുള്ള; ചൂടുള്ള, തീക്ഷ്ണമായുള്ള; പ്രബ
ലമായുള്ള; അഘൊരമായുള്ള; കൊടിയ.

Flagration, s, എരിതീ, എരിച്ചിൽ, എരി
വ, വെവ.

Flagofficer, s. പടകപ്പലുകളിൽ ഒര അ
ധിപതി.

Flagship, s. പടകപ്പലുകളിൽ അധിപ
തി ഇരിക്കുന്ന കപ്പൽ.

Flagstaff, s. കൊടിമരം.

Flake, s. തീപ്പൊരി, ഇരിമ്പുചില്ല; വര,
അടുക്ക.

Flaky, a. അടരുന്ന, വരയുള്ള, അടുക്കുള്ള.

Flambeau, s. പന്തം, തീപെട്ടി.

Flame, s. അഗ്നിജ്വാല, ജ്വാല, അഗ്നി,
തീവെട്ടം; തീക്ഷ്ണം; കാമഭ്രാന്ത.

To Flame, v. n. അഗ്നിപ്രകാശിക്കുന്നു;
അഗ്നിജ്വലിക്കുന്നു, ജ്വലിക്കുന്നു; കത്തി
യെരിയുന്നു; തിക്ഷ്ണമാകുന്നു; മുൻകൊപ
പ്പെടുന്നു.

Flaming, a. കത്തുന്ന, ജ്വലിക്കുന്ന, എരി
യുന്നു; മിന്നുന്ന.

Flammability, s. എരിച്ചിൽ, അഗ്നിബാ
ധ, കത്തുന്ന ഗുണം.

Flammation, s. തീകത്തിക്കുക, അഗ്നിജ്വ
ലിപ്പിക്കുക.

Flammeous, a. ജ്വാലയുള്ള.

Flamy, a, ജ്വാലപൊലെയുള്ള, എരിച്ചി
ലുള്ള, ചൂടുള്ള, നീറലുള്ള; മുൻകൊപമുള്ള.

Flank, s. പാൎശ്വഭാഗം; പാട; സെന
യുടെ പാൎശ്വഭാഗം, യുദ്ധകപ്പലുകളുടെ
പാൎശ്വഭാഗം, കൊത്തളത്തിൻ പാൎശ്വഭാ
ഗം.

To Flank, v. a. കൊത്തളത്തിന്റെയൊ,
യുദ്ധകപ്പലുകളുടെയൊ പാൎശ്വഭാഗത്തൊ
ട എതിൎക്കുന്നു: പാൎശ്വഭാഗത്തെ നൊക്കി
യിരിക്കുന്നു.

Flanker, s. പുറത്തൊട്ട തളളിപ്പണിത
കൊത്തളം.

Flannel, s. മാൎദ്ദവമുള്ള ചകലാസ, വെള്ള
ക്കമ്പിളി.

Flap, s. എറ്റ, അറച്ചിൽ, കൈകൊണ്ടു
ള്ള അറവ, അലപ്പ; മുട്ട, അടി; വിശറി.

To Flap, v. a. & n. എറ്റുന്നു, അറയുന്നു,
അലെക്കുന്നു, അലയുന്നു, ആട്ടുന്നു; ആടു
ന്നു; മുട്ടുന്നു, അടിക്കുന്നു.

Flapeared, a. ചെവി വീതിയും നീളവുമു
ള്ള.

To Flare, v. n. മംഗലമായിപ്രകാശിക്കു
ന്നു; ശൊഭയൊടെ മിന്നുന്നു; ജ്വലിക്കു
ന്നു, അതിദീപിക്കുന്നു, മുൻകൊപപ്പെടു
ന്നു.

Flash, s. മിന്നൽ, പിണർ, മെഘ, ജ്യൊ
തിസ, ഇരമ്മദം; അലച്ചിൽ, വെള്ളംതെ
റിപ്പ; ദ്രുതഗതി.

To Flash, v. n. & a. മിന്നുന്നു; അലെ
ക്കുന്നു, വെള്ളം തെറിക്കുന്നു.

Flashy, a. വെഗത്തിൽ ഉണ്ടായി വെഗ
ത്തിൽ പൊയ്പൊകുന്ന; വ്യൎത്ഥമായുള്ള,
നിസ്സാരമായുള്ള; രുചിയില്ലാത്ത, വീൎയ്യ
മില്ലാത്ത.

Flask, s, വെടിമരുന്നുപെട്ടി; ചതുരക്കുപ്പി.

Flat, a. സമമായുള്ള, നിരന്ന, തട്ടൊത്ത,
നിരപ്പുള്ള, നിലനിരപ്പുള്ള; പരന്ന, പ
രപ്പുള്ള; മുഴയില്ലാത്ത, പതിഞ്ഞ; പാടി
ച്ച; നന്നായി പ്രകാശിക്കാത്ത; രുചിയി
ല്ലാത്ത, ചപ്പട്ട; മന്ദബുദ്ധിയുള്ള; വീൎയ്യമി
ല്ലാത്ത; ഇടിവുള്ള; വിഷാദമുള്ള; തീൎച്ചയു
ള്ള, ശുദ്ധ; മന്ദശബ്ദമുള്ള.

To lay flat, പാടിച്ച വെക്കുന്നു.

Flat—nose, പതിമൂക്ക.

Flat, s. സമഭൂമി, പരപ്പ, തട്ട, തിട്ട; വെ
ള്ളം കുറഞ്ഞ സ്ഥലം, താണനിലം; വീ
തിവശം; പാട; മന്ദശബ്ദം.

To Flat, v. a. & n. നിരപ്പാക്കുന്നു, നിര
ത്തുന്നു; നിരപ്പാകുന്നു; സമമാക്കുന്നു; ര
സമില്ലാതാക്കുന്നു, രസമില്ലാതാകുന്നു; വീ
ൎയ്യമില്ലാതാകുന്നു.

Flatlong, ad. വിതിവശമായി, പാടിച്ച.

Flatly, ad. നിരപ്പായി, പരപ്പിൽ; ഇടി
വായി, ധൈൎയ്യം കൂടാതെ; തീരെ, കെ
വലം.

Flatness, s. നിലനിരപ്പ, പരപ്പ; വീൎയ്യ
മില്ലായ്മ, രസമില്ലായ്മ; ഇടിവ, മനസ്സി
ടിവ; ബുദ്ധിമാന്ദ്യത; മന്ദശബ്ദം.

To Flatten, v. a, നിലനിരപ്പാക്കുന്നു, പര
ത്തുന്നു, നിരത്തുന്നു; വീൎയ്യമില്ലാതാക്കുന്നു.

To Flatten, v. n. നിരപ്പാകുന്നു, ഇടി
ഞ്ഞുപൊകുന്നു; വീൎയ്യമില്ലാതാകുന്നു.

Flatter, s. നിലന്തല്ലി, നിലംനിരത്തുന്ന
വൻ.

To Flatter, v. a. സ്തുത്യം പറയുന്നു, മുഖ
സ്തുതി പറയുന്നു, രസംപറയുന്നു, പ്രശം
സിക്കുന്നു; ലയിപ്പിക്കുന്നു, ചപ്പടാച്ചിപറ
യുന്നു.

Flatterer, s. സ്തുത്യം പറയുന്നവൻ, പ്രിയ
വാദി; ചപ്പടാച്ചിക്കാരൻ, തക്കാരി.

Flattery, s. സ്തുത്യവാക്ക, പ്രശംസ, പ്രിയ
വാദം, ചപ്പടാച്ചി, തക്കാരം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/201&oldid=178054" എന്ന താളിൽനിന്ന് ശേഖരിച്ചത്