താൾ:CiXIV132a.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 67 —

നീളപ്രകാരം മാത്രം വേഗതയിൽ ഒരു വ്യത്യാസമുണ്ടാകും.
ചരടിന്റെ നീളം 1, 4, 9, 16 എന്നീ സംഖ്യകളുടെ ക്രമപ്രകാ
രം ആകുമ്പോൾ ഊഞ്ചലിന്റെ വേഗത 1, 2, 3, 4 എന്നീ
സംഖ്യകളുടെ ക്രമപ്രകാരം തുടരും.

132. പരിഭ്രമണം ഉളവാകുന്നതു എങ്ങിനേ?

നാം ചരടുകൊണ്ടു കെട്ടിയ ഒരു വസ്തുവിനെ ചുറ്റിത്തി
രിക്കുമ്പോൾ അതിന്റെ ഗതി ഒരു വൃത്തത്തിൽ ആകുന്നു.
അങ്ങിനേ തന്നേ ഒരു ശക്തി ഒരു വസ്തുവിനെ നിരന്തരമായി
ഒരു ദിക്കിലേക്കു ആകൎഷിച്ചുകൊണ്ടിരിക്കേ മറ്റൊരു ശക്തി വ
സ്തുവിനെ വേറൊരു ദിക്കിലേക്കു ഉന്തുന്നതായാൽ വസ്തു വളഞ്ഞ
വഴിയായി സഞ്ചരിക്കേണം. ആകൎഷിക്കുന്ന ശക്തി നില്ക്കയോ
വേറേ ശക്തി അതിനെ ജയിക്കയോ ചെയ്യുന്നെങ്കിൽ (ചരടു
വിടുകയോ അറ്റുപോകയോ ചെയ്യുന്നെങ്കിൽ) വസ്തു ആകൎഷി
ക്കുന്ന ശക്തിയിന്മേൽ ലംബരേഖയായി നില്ക്കുന്ന ദിക്കിലേക്കു
പോകും. ഇവ്വണ്ണം കേന്ദ്രത്തിലേക്കു ആകൎഷിക്കുന്ന കേന്ദ്രശ
ക്തിയെക്കൊണ്ടും (Centripetal Force) മദ്ധ്യത്തെ വിട്ടു മുമ്പേത്ത
ശക്തിയിന്മേൽ ലംബരേഖയായി വ്യാപരിക്കുന്ന സ്പൎശശക്തി
യെക്കൊണ്ടും (Centrifugal Force) വസ്തു ഒരു വൃത്താകാരത്തിൽ
തിരിയും. ഈ വക അപാദാനം ഭൂമിക്കും മറ്റു ഗ്രഹങ്ങൾ്ക്കും
സ്വന്ത അച്ചിന്റെ ചുറ്റും സൂൎയ്യന്റെ ചുറ്റുമുള്ള സഞ്ചാ
രത്തിൽ നമുക്കു കാണായ്വരുന്നു.

133. അഗാധമായ ലോഹക്കുഴികളിൽ ഒരു ചെറിയ കല്ലു വീഴുന്നതു എ
ന്തുകൊണ്ടു ആപൽകരമായ്ത്തീരാം?

വീഴുന്ന കല്ലിന്റെ വേഗത ഭ്രവാകൎഷണത്താൽ അത്യന്തം
വൎദ്ധിച്ചു, ഘനം അല്പമേയുള്ളൂ എങ്കിലും ഏറ്റവും ഉയരത്തിൽ
നിന്നു വീഴുമ്പോൾ ഈ വേഗതയാൽ ഉളവാകുന്ന ശക്തികൊ
ണ്ടു അതിന്റെ വഴിക്കുള്ളതിനെ ഉടെച്ചുകളയും. ഒരു കല്ലു

5*

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/87&oldid=190640" എന്ന താളിൽനിന്ന് ശേഖരിച്ചത്