താൾ:CiXIV132a.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 57 —

സ്ഥിതികളിലും സ്വസ്ഥമായിരിക്കും. (95-ാം ചോദ്യം) ഘന
ത്തിന്റെ കേന്ദ്രം തുലാം തിരിയുന്ന വിന്ദുവിന്റെ മീതേ കിട
ക്കുന്നെങ്കിലോ തുലാസു ആടുന്ന സ്ഥിതിയിൽ ഇരിക്കുന്നതു
കൊണ്ടു തുലാസിന്റെ ഇരുഭാഗങ്ങളുടെ ഘനത്തിൽ അല്പം
ഭേദം മാത്രം വരുമ്പോൾ തുലാം പെട്ടന്നു ഏറ്റ താഴ്ചയിൽ
നില്പാൻ ശ്രമിക്കയും ചെയ്യും. ഇവ്വണ്ണം രണ്ടു ഭാരങ്ങൾക്കു
വലിയ വ്യത്യാസമോ അല്പമായ ഭേദമോ ഏതുള്ളൂ എന്നു നി
ശ്ചയിച്ചു കൂടാതേയാകും. അതിന്നിമിത്തം ഘനത്തിൻ കേ
ന്ദ്രം തുലാം തിരിയുന്ന വിന്ദുവിൻ താഴേ കിടക്കുന്നതിനാൽ
സ്ഥിരമായ സ്ഥിതി വന്നിട്ടു തുലാം സമത്തൂക്കമായ ശേഷം ഭൂ
മിരേഖയായി സസ്ഥമായി നില്ക്കുന്നു.

4. തുലാത്തിന്റെ നീളം വൎദ്ധിക്കുന്തോറും തുലാസു അത്യ
ല്പമായ ഭേദാഭേദങ്ങളെ കാണിക്കും. അപ്രകാരം തന്നേ ഘ
നത്തിന്റെ കേന്ദ്രം തുലാം തിരിയുന്ന വിന്ദുവിന്റെ അടുക്കേ
ഇരിക്കുന്നതു നന്നു.

124. ഒരേ തൂക്കത്തെക്കൊണ്ടു പലവിധമായ ഭാരങ്ങളെ തൂക്കുവാൻ ത
ക്കതായ തുലാസുകളുണ്ടു (Steelyard: വെള്ളിക്കോൽ Roman Balance) അതു ക
ഴിയുന്നതു എന്തുകൊണ്ടു?

ഈ വകതുലാസുകളിൽ തുലാ
ത്തിന്റെ ഭുജങ്ങൾ സമം അല്ലാ
യ്കയാൽതൂക്കത്തെമാറ്റുന്നതിന്നു
പകരമായി നാം തൂക്കത്തെ വെ
വ്വേറേ സ്ഥലങ്ങളിൽ തൂക്കുന്നതി
നാൽ അതിന്റെ ഭുജത്തിൻ നീള
ത്തെ നീട്ടുകയോ കുറെക്കുകയോ
ചെയ്യുന്നു. നാം തൂക്കത്തിന്റെ ഭുജത്തെ പത്തംശങ്ങളാക്കി വിഭാ
ഗിക്കുമ്പോൾ 10 റാത്തലിൻ തൂക്കം രണ്ടാം അംശത്തിൽ 20റാത്ത
ലോടും 3-ാം അംശത്തിൽ 30 റാത്തലോടും 6-ാം അംശത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/77&oldid=190618" എന്ന താളിൽനിന്ന് ശേഖരിച്ചത്