താൾ:CiXIV132a.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 58 —

60 റാത്തലോടും സമമായ്ചമയും. കിടങ്ങുകളിലും കലവറകളി
ലും വലിയ ഭാരങ്ങളെ എളുപ്പത്തിൽ വെപ്പാനും അവയുടെ പ
ത്താം അംശത്തിന്റെ തൂക്കത്തെക്കൊണ്ടു അവയെ തൂക്കുവാനും
തക്കതായ തുലാസുകൾ ഉണ്ടു. (decimal balance)—അസമഭുജ
ങ്ങളുള്ള രണ്ടു തുലാങ്ങളും ഭുജങ്ങൾതിരിയുന്ന വിന്ദുവിൽനിന്നു
ഒരേ ഭാഗത്തു കിടക്കുന്ന ഒരു തുലാമും ഇതിന്നു ആവശ്യം.

125. മുതിൎന്ന ഒരു ആളും ഒരു ചെക്കനും കൂടി വടിമേൽ ഒരു ഭാരത്തെ
വഹിക്കുമ്പോൾ നാം ഭാരത്തെ പടിയുടെ നടുവിലല്ല മുത്തിൎന്ന ആൾക്കു അരികേ
തൂക്കുന്നതു എന്തുകൊണ്ടു.

ഈ വടിയിൽ രണ്ടു
തുലാങ്ങൾ അടങ്ങിയിരി
ക്കുന്നു. ഓരോ തുലാത്തി
ന്റെ ഭുജങ്ങൾതിരിയുന്ന
വിന്ദുവിൽനിന്നു ഒരേ ഭാ
ഗത്തു ഇരിക്കുന്നു. a എ
ന്ന സ്ഥലത്തിൽ വഹിക്കു
ന്നവന്നു വേണ്ടി തുലാം തിരിയുന്ന വിന്ദു മറ്റവന്റെ തോളിൽ
ഇരിക്കും. ശക്തിയുടെ ഭുജം a b, ഭാരത്തിന്റെ ഭുജം c b. b എന്ന
സ്ഥലത്തുവഹിക്കുന്നവന്നു വേണ്ടിയോ തുലാം തിരിയുന്ന വിന്ദു
a എന്ന ആളുടെ തോളിൽ ഇരിക്കും. ശക്തിയുടെ ഭുജം b a, ഭാ
രത്തിന്റെ ഭുജം a c രണ്ടാൾക്കു ശക്തിയുടെ ഭുജങ്ങൾ ഒരു
പോലേ ആയാലും a എന്നാൾക്കു വേണ്ടിയുള്ള ഭാരത്തിന്റെ
ഭുജം (b c), b എന്നുവന്നു വേണ്ടിയുള്ള ഭാരത്തിൻ ഭുജത്തെക്കാൾ
വലുതാകകൊണ്ടു ഒന്നാം ആൾ അധികം വഹിക്കേണ്ടിവ
രും. a എന്ന ആൾ b എന്ന ആളെക്കാൾ 2 വട്ടം ശക്തിയുള്ള
വൻ എന്നുവരികിൽ അദ്ധ്വാനം സമമാകേണ്ടതിന്നു b c എ
ന്നുള്ള അംശം a c എന്ന അംശത്തെക്കാൾ 2 പ്രാവശ്യം വലു
താകുംവണ്ണം തൂക്കേണ്ടു. (25-ാം ചിത്രം നോക്കുക.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/78&oldid=190620" എന്ന താളിൽനിന്ന് ശേഖരിച്ചത്