താൾ:CiXIV132a.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 34 —

വസ്തുക്കളിലും ആ വിന്ദു കണ്ടെത്തുവാൻ പ്രയാസമില്ല. വ
സ്തുവിനെ തൂക്കിയാൽ ആ വിന്ദു എങ്ങിനേ എങ്കിലും ചരടി
ന്റെ ദിക്കിൽ കിടക്കും; ആ വസ്തുവിനെ തന്നേ വേറേ സ്ഥ
ലത്തിൽ കെട്ടിത്തുക്കുമ്പോൾ വീണ്ടും ഘനത്തിന്റെ വിന്ദു
ചരടിന്റെ ദിക്കിൽ കിടക്കും. വിന്ദു രണ്ടു രേഖകളിൽ കിട
ക്കുന്നതുകൊണ്ടു അവ തമ്മിൽ ഇടമുറിക്കുന്ന സ്ഥലത്തിൽ മാ
ത്രമേ കിടക്കാമല്ലോ. ഈ ഘനത്തിൻ കേന്ദ്രത്തിൽനിന്നു. താ
ഴോട്ടു ഒരു ലംബരേ
ഖ വരെച്ചാൽ അ
തിന്നു ഘനരേഖ
എന്നു പേർ വിളി
ക്കാം. ഒരു വസ്തുവി
ന്റെ ഈ രേഖയെ
താങ്ങുമ്പോൾ ആ വസ്തു മുഴുവൻ സ്ഥിരമായി നില്ക്കും. ഈ
സ്വസ്ഥത അല്ലെങ്കിൽ സ്ഥിരത മൂന്നു വിധമാകുന്നു. ഒരു വ
സ്തുവിനെ അതിന്റെ ഘനത്തിൻ കേന്ദ്രത്തിൽ തന്നേ താങ്ങു
ന്നു എങ്കിൽ അതു നിഷ്പക്ഷ സ്ഥിതി; എന്നു പറഞ്ഞാൽ
അങ്ങിനേയുള്ള വസ്തുവിനെ എങ്ങിനേ മറിക്കയും തിരിക്കയും
ചെയ്താലും അതു സ്ഥിരമായിരിക്കും. (അച്ചുതണ്ടിന്റെ ചു
റ്റും തിരിയുന്ന ചക്രം ഈ സ്ഥിതിക്കു ഒരു ദൃഷ്ടാന്തം.) നാം
ഒരു വസ്തുവിനെ കെട്ടിത്തുക്കുമ്പോൾ അതിനെ താങ്ങുന്ന സ്ഥ
ലം ഘനത്തിൻ കേന്ദ്രത്തിൻ മീതേ ആകുന്നുവല്ലോ. അതി
ന്നു സ്ഥിര സ്ഥിതി എന്നു പേർ വിളിക്കാം. (തുങ്ങുന്ന ഓരോ
വസ്തുവും അതിന്നു ദൃഷ്ടാന്തം.) നാം ഒരു വസ്തുവിനെ അതി
ന്റെ ഘനത്തിൻ കേന്ദ്രത്തിന്റെ താഴേ താങ്ങുമ്പോൾ അ
തിനു ചലനസ്ഥിതി എന്നു പറയാം. (വിരലിന്റെ അറ്റ
ത്തു ഒരു വടി വീഴാതവണ്ണം നിൎത്തുന്നതു അതിന്നു ദൃഷ്ടാന്തം.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/54&oldid=190565" എന്ന താളിൽനിന്ന് ശേഖരിച്ചത്