താൾ:CiXIV132a.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 33 —

നില്ക്കുന്നതിനാൽ ഭ്രവാകൎഷണത്തിൽ ഒരംശം നിഷ്ഫലമാകും.
വായു ഇല്ലാത്ത സ്ഥലത്തോ ഇരിമ്പും തുരുമ്പും ഒരുപോലേ
വീഴും.

93. തുലാസ് തട്ടിൽ തൂക്കക്കല്ലൂ വെച്ചാൽ താഴുന്നതു എന്തുകൊണ്ടു?

തുക്കക്കല്ലു അതിന്റെ ഘനത്തിന്നു തക്കവണ്ണം തുലാസി
നെ അമൎത്തും. കല്ല് ഭൂവാകൎഷണത്തെ അനുസരിക്കേണ്ടതിൽ
തുലാസ് വിരോധിക്കുന്നതുകൊണ്ടു അവ ഒരുമിച്ചു താണുപോ
കും. മറ്റേ തട്ടിൽ സമമായ കല്ല് വെക്കുന്നതിനാൽ ഒന്നാമ
ത്തേ തൂക്കക്കല്ല് വീഴാതേ സസ്ഥമായി ഇരിക്കും.

94. ഒരേപ്രമാണം വെള്ളവും രസവും എടുത്താൽ വെള്ളത്തിന്റെ തൂക്ക
ത്തെക്കാൾ രസത്തിന്റേത് ഏറുന്നതു എന്തുകൊണ്ടു?

സമമായ രണ്ടു പാത്രങ്ങളിൽ ഒന്നിനെ വെള്ളംകൊണ്ടും
മറ്റൊന്നിനെ രസംകൊണ്ടും നിറെച്ചാൽ രസത്തിന്റെ അ
ണുക്കൾ എത്രയും അടുത്തിരിക്കുന്നതിനാൽ രസം വെള്ളത്തെ
ക്കാൾ തിങ്ങിയിരുന്നു അധികം ഘനമുള്ളതായിത്തീരും.

XI.

ഘനാകൎഷണകേന്ദ്രം Centre of Gravity.

98. ഘനത്തിന്റെ കേന്ദ്രം എന്നതു എന്തു?

ഒരു വസ്തു വീഴാതേ ഇരിക്കേണ്ടതിന്നു അതിലുള്ള ഒരൊ
റ്റ വിന്ദുവിനെ താങ്ങിയാൽ മതി. അതിന്നു ഘനത്തിന്റെ
വിന്ദു എന്നു പേർ. ഈ വിന്ദു കാണ്മാൻ തക്കതായ വിന്ദു
അല്ല വിചാരത്തിൽ നിശ്ചയിക്കുന്നതു അത്രേ. എല്ലാ അംശ
ങ്ങളും അതിന്റെ ചുറ്റും ഒരുപോലേ വിഭാഗിക്കപ്പെട്ടിരിക്കു
ന്നു. അതു ഒരു ഉണ്ടയിൽ അതിന്റെ കേന്ദ്രത്തിലും ഗോള
സ്തംഭത്തിൽ അച്ചുതണ്ടിന്റെ നടുവിലും കിടക്കുന്നു. വേറേ

3

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/53&oldid=190563" എന്ന താളിൽനിന്ന് ശേഖരിച്ചത്