താൾ:CiXIV132a.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 29 —

വേശിച്ചു ഉറെക്കും. അങ്ങിനേ തന്നേ ഒരു കുഴൽ അടഞ്ഞി
രുന്നാൽ ഒരു അറ്റം തട്ടുന്നതിനാൽ അകത്തുള്ളതു പുറത്തു
വീഴും.

IX.

പൂൎവ്വസ്ഥിതിഗമ്യത (അയവു) Elasticity.

83. പൂൎവ്വസ്ഥിതിഗമ്യത എന്നതു എന്തു?

ഒരു വസ്തുവിന്റെ അംശങ്ങളെ തമ്മിൽ സ്ഥാനഭേദം വ
രുത്തിയാലും അതിന്റെ മുമ്പേത്ത സ്ഥിതിയിൽ വീണ്ടും ഇരി
പ്പാനുള്ള ആഗ്രഹം തന്നേ. സംലഗ്നാകൎഷണത്തിന്നും ഈ
അയവിന്നും തമ്മിൽ ഒരു തുല്യത ഉണ്ടു. ഒരു വസ്തുവിന്റെ
അംശങ്ങളെ തമ്മിൽ വേർതിരിക്കുന്നതിനെ സംലഗ്നാകൎഷ
ണം വിരോധിക്കുന്നു. അംശങ്ങളുടെ സ്ഥിതി മാറിപ്പോയ ശേ
ഷം അവയെ വീണ്ടും മുമ്പേത്ത സ്ഥിതിയിലാക്കുന്ന ശക്തിക്കു
അയവു എന്ന പേരുണ്ടു. ഒന്നുമാത്രം മനസ്സിൽ ധരിക്കേണം;
അയവിന്നു ഒരു അതിരുണ്ടു. അംശങ്ങളുടെ സ്ഥിതിയെ അ
ധികമായി മാറ്റിയ ശേഷം അയവിന്നു അവയെ വീണ്ടും ക്രമ
പ്പെടുത്തുവാൻ കഴികയില്ല. ഈ വിശേഷതെക്കു വീണ്ടും പല
തരങ്ങളുണ്ടു. ഉരുക്കിന്നും ആനക്കൊമ്പിന്നും വളരേ അയവു
ഉണ്ടായാലും ഈയ്യം, കണ്ണാടി, മണ്ണു തുടങ്ങിയുള്ള സാധന
ങ്ങളിൽ അയവു ഏകദേശം കാണുന്നില്ല. ചില വസ്തുക്കളെ
അധികം പരത്തിയാൽ പൊട്ടിപ്പോകും. മറ്റു ചില വസ്തുക്ക
ളെ അധികമായി അടിച്ചുപരത്തിയാലും പൊട്ടിപ്പോകാതേ
യും മുമ്പേത്ത സ്ഥിതിയിൽ മടങ്ങിവരാതേയും വേറൊരു സ്ഥി
തിയിലിരിക്കുന്നു. (ഇതു ലോഹങ്ങളിൽ കാണാം.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/49&oldid=190555" എന്ന താളിൽനിന്ന് ശേഖരിച്ചത്