താൾ:CiXIV132a.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 30 —

84. വില്ലുകൊണ്ടു അമ്പു വളരേ ദൂരത്തിൽ എയ്യുവാൻ കഴിയുന്നതെ
ങ്ങിനേ?

വില്ലിന്നും ഞാണിന്നും വളരേ അയവു ഉണ്ടല്ലോ. വില്ലു
വളെച്ചു ഞാൺ പിന്നോട്ടു വലിച്ചുവിട്ടാൽ വില്ലും ഞാണും മു
മ്പേത്ത സ്ഥിതിയിൽ എത്തുവാൻ ഏറ്റവും ശക്തിയോടേ
ശ്രമിക്കുന്നതിനാൽ അമ്പു ദൂരത്തിൽ എയ്യാം.

85. ഉറപ്പും മിനുസവുമുള്ള ഒരു മാതിരി കല്ലിനെ പുകയറകൊണ്ടു കറുപ്പി
ച്ച ശേഷം ആനക്കൊമ്പുകൊണ്ടുള്ള ഒരു ഉണ്ടയെ കുറേ ഉയരത്തിൽനിന്നു ആ
കല്ലിന്മേൽ ഇട്ടാൽ ഉണ്ടയിന്മേൽ ഒരു വലിയ കറുത്തുസ്ഥലം കാണായ്വരുന്നു.
ഈ ഉണ്ടകൊണ്ടു കല്പിനെ തൊടുമ്പോൾ ഠകാരവട്ടത്തോടു സമമായ ചെറിയ
കറ മാത്രം ഉണ്ടാകുന്നതു എന്തുകൊണ്ടു?

ആനക്കൊമ്പിന്റെ അയവു നിമിത്തം ഉണ്ട ശക്തിയോ
ടേ കല്ലിന്മേൽ വീഴുന്നതിനാൽ ഉണ്ട തട്ടിയ അതിന്റെ ഭാഗം
നിരപ്പായി തീരുന്നതുകൊണ്ടു വളരേ പുകയറ പറ്റും. അതി
ന്റെ ശേഷം ഉണ്ടയുടെ ആകൃതി വീണ്ടും ശരിയായി ചമയു
ന്നു. ഉണ്ടകൊണ്ടു കല്ലിന്റെ തൊടുന്നതിനാലോ ഉണ്ടയുടെ
ആകൃതി മാറിപ്പോകാതേ ഉണ്ടയും കല്ലും ഒരു വിന്ദുവിൽ മാ
ത്രമേ തൊടുന്നുള്ളൂ എന്നറിക!

86. പന്നിയുടെ വസ്തി വായു നിറൈച്ചിട്ടു ശക്തിയോടേ അമൎത്തുന്നെങ്കി
ലും മതിയാക്കുമ്പോൾ പൂൎവ്വാകൃതിയിൽതന്നേ കാണുന്നതു എന്തുകൊണ്ടു?

അമൎത്തുന്നതിനാൽ വസ്തിയുടെ അകത്തുള്ള വായു ചു
രുങ്ങിയസ്ഥലം മാത്രമേ നിറെക്കുന്നുള്ളുവെങ്കിലും വായുവിന്നു
വളരേ അയവുള്ളതുകൊണ്ടു ഞെരുക്കം തീൎന്ന ഉടനേ വായു മു
മ്പേ നിറെച്ച സ്ഥലത്തെ വീണ്ടും പൂരിക്കുന്നതിനാൽ വസ്തിക്കു
പൂൎവ്വാകൃതി വരുന്നു. അങ്ങിനേ തന്നേ ചില പന്തുവടികൊണ്ടു
അടിച്ചു ചാടുമ്പോൾ അതു ബഹു ദൂരത്തിൽ പോകും. ഒരു
കുപ്പിയെ നേരേ വെള്ളത്തിൽ എറിഞ്ഞാൽ തന്നാലേ മേ
ലോട്ടു പൊങ്ങിവരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/50&oldid=190557" എന്ന താളിൽനിന്ന് ശേഖരിച്ചത്