താൾ:CiXIV132a.pdf/309

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

APPENDIX.

അനുബന്ധം.

ഈ പ്രകൃതിശാസ്ത്രം സത്യതല്പരനായ ഒരു മനുഷ്യനെ എന്തെല്ലാം പഠിപ്പി
ക്കുമെന്നു ചുരുക്കുമായി വിവരിച്ചു കൂടാ എങ്കിലും ചില ഉപദേശങ്ങളെ സൂചി
പ്പിക്കാം. സൎവ്വജ്ഞനായ ഒരു ദൈവം ഈ ഭൂമിയുടെ മീതേ വാഴുന്നു എന്നു പ്ര
കൃതി മുഴുവൻ നമുക്കു സാക്ഷ്യം ചൊല്ല്ലന്നുവല്ലോ; എന്നാൽ ദൈവത്തിന്നു പക
രം പ്രകൃതിയുടെ നിയമങ്ങളെ ദൈവീകരിച്ചു കമ്പിടുന്നതു സാധിക്കയില്ലല്ലോ.
ധൎമ്മം ഉണ്ടെങ്കിൽ ഒരു ധൎമ്മകൎത്താവും വേണ്ടേ? പ്രകൃതിയിൽ എങ്ങും ഒരു ലാ
ക്കും വിഷയവും കാണുമ്പോൾ അതു തന്നാലേ വന്നു എന്നും അതു മനുഷ്യരുടെ
ഊഹമത്രേ എന്നും പറയുന്നതു സാരമില്ല. കണ്ണിനെ ഇരുട്ടുള്ള ഗൎഭപാത്രത്തിൽ
ഉണ്ടാക്കിയവന്നു കാഴ്ച ഇല്ലേ; ചെവിയെ സൃഷ്ടിച്ചവന്നു കേൾവി വേണ്ടേ?
ഈ ദൈവം സകലവും വിശേഷമായ ക്രമത്തിൽ തോന്നിച്ചു, അവന്റെ ജ്ഞാ
നവും വിവേകവും ലോകത്തിൽ എങ്ങും ശോഭിക്കുന്നു എന്നു നമുക്കു പ്രകൃതിശാ
സ്ത്രത്താൽ അറിയാം. പ്രകൃതിയുടെ പലതരങ്ങളിലും നാം കാണുന്ന നിയമ
ങ്ങൾ തമ്മിൽ അനുസരിക്കയും സമ്മതിക്കയും ചെയ്യുന്നതല്ലാതേ പല തരങ്ങളു
ടെ ബോധമില്ലാത്ത അംഗങ്ങൾ അന്യോന്യം സഹായിച്ചാൽ അതു എല്ലാറ്റിന്നും
അടിസ്ഥാനവും ആധാരവുമായിരിക്കുന്ന ഒരാത്മാവിന്റെ ആലോചനയെ
സൂചിപ്പിക്കുന്നില്ലയോ? ജന്തുക്കൾ സസ്യങ്ങൾക്കു വേണ്ടുന്ന അംഗാരാമ്ലത്തെയും
സസ്യങ്ങൾ ജന്തുക്കൾക്കു ആവശ്യമായ അമിലതത്തെയും പുറപ്പെടുവിക്കുന്നു
(224-ാം ചോദ്യം), വെള്ളം മത്സ്യങ്ങൾക്കു അമിലതം വരുത്തേണ്ടത്തിന്നു എപ്പോഴും
താഴോട്ടു സഞ്ചരിക്കുന്നു (308-ാം ചോ.) വെള്ളം കട്ടിയായി തീരുന്നു (296-ാം ചോ.)
മുതലായ ദൃഷ്ടാന്തങ്ങൾ പ്രകൃതിയുടെ പല സംസ്ഥാനങ്ങളിൽ വാഴുന്ന ഏകദൈ
വം എല്ലാ സൃഷ്ടികളിലും തന്റെ ദൃഷ്ടിയെ വെച്ചിരിക്കുന്നു എന്നു എത്രയും സ്പ
ഷ്ടമായി കാണിക്കുന്നു. പിന്നേ പ്രകൃതിയിൽ കാൎയ്യങ്ങൾ ഇടവിടാതേ മാറിയും
പദാൎത്ഥങ്ങൾ ജനിച്ചു കഴിഞ്ഞുപോകയും ചെയ്യുന്നെങ്കിലും ഒരു ലേശംപോലും

19

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/309&oldid=191069" എന്ന താളിൽനിന്ന് ശേഖരിച്ചത്