താൾ:CiXIV132a.pdf/295

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 275 —

തമ്മിൽ ചേൎത്താൽ ഗല്വാനിയുടെ മാല അടെക്കപ്പെട്ടിരിക്കു
ന്നു എന്നും അവയെ ചേൎത്തില്ലെങ്കിൽ മാല തുറന്നിരിക്കുന്നു
എന്നും പറയുന്നു. നമ്മുടെ ചിത്രത്തിൽ ഗല്വാനിയുടെ
പെട്ടകത്തിന്റെ ഏറ്റവും പഴയ മാതിരി കാണുന്നു. ഇതിൽ
ചെമ്പുതുത്ഥനാകത്തകിടുകളുടെ നടുവിൽ നനഞ്ഞിരിക്കുന്ന
കമ്പിളിയുടെ കഷണങ്ങളെ വെച്ചിട്ടു ഒന്നാം തകിടിനെയും
മീതേയുള്ള തകിടിനെയും കമ്പികൊണ്ടു ചേൎക്കുന്നതിനാൽ
വിദ്യുച്ഛക്തിയുടെ ഒഴുക്കു ഉണ്ടായി വരും. ഈ സാമാനത്തെ
വൊല്ത 1800-ാം കൊല്ലത്തിൽ സങ്കല്പിച്ചു. (Voltaic pile).

440. ഗല്വാനിയുടെ ഈ പെട്ടകത്തിൽ ഉളവാകുന്ന വിദ്യുച്ഛകതി വേ
ഗം നീങ്ങിപ്പോകുന്നതു എന്തുകൊണ്ടു?

വിദ്യുച്ഛക്തികൾ മാത്രമല്ല തകിടുകളും ദ്രവവും തമ്മിൽ
ചേരുന്നതിനാൽ അവ മാറി വിദ്യുച്ഛക്തിയെ ജനിപ്പിക്കേണ്ട
തിന്നു പ്രാപ്തി കുറഞ്ഞു പോകും. ഈ പ്രയാസത്തെ തിൎക്കേ
ണ്ടതിന്നു നാം ഒന്നല്ല രണ്ടു ദ്രവങ്ങളെ പ്രയോഗിക്കുന്നു.
നാംരണ്ടു തകിടുകളെ രണ്ടു വിധമായ ദ്രവങ്ങളിൽ ഇട്ടു ഈ
ദ്രവങ്ങളെ പെരുത്തു രന്ധ്രത കാണിക്കുന്ന ഒരു മതിലിനെ
കൊണ്ടു തമ്മിൽ വേർതിരിക്കുന്നതിനാൽ രണ്ടു ദ്രാവകങ്ങളും ഇട
കലൎന്നു പോകാതേ തമ്മിൽ തൊടുന്നതിനാൽ വിദ്യുച്ഛക്തിയെ
ജനിപ്പിക്കും; ഇപ്രകാരം വിദ്യുദ്ധാതുവിന്റെ രണ്ടു പെട്ടകങ്ങളും
നടപ്പായ്വന്നു. രന്ധ്രത ഇല്ലാത്ത കണ്ണാടിപ്പാത്രത്തിൽ നാം
വെള്ളത്തിൽ കലക്കിയ ഗന്ധകാമിലതത്തെ പകൎന്നിട്ടു ഇതിൻ

18*

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/295&oldid=191040" എന്ന താളിൽനിന്ന് ശേഖരിച്ചത്