താൾ:CiXIV132a.pdf/296

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 276 —

പുറമേ രസംകൊണ്ടു തേച്ച (amalgamated) ഒരു നാകത്തകി
ടിനെ മുക്കും. അതു കൂടാതേ നാം ഈ ദ്രവത്തിൽ വളരേ ര
ന്ധ്രത കാണിക്കുന്ന ചെറിയ മണ്ണിൻപാത്രത്തെ മുക്കീട്ടു ഇ
തിൽ വളരേ ശക്തിയുള്ള ചവല്ക്കാരാമിലത്തെ (യവക്ഷാരാമ്ലം
ലം (Nitric acid) അല്ലെങ്കിൽ തീക്ഷ്ണ രസാമിലത്തെ (Acid of Salt
pete) പകൎന്ന ശേഷം ഗുരുതമംകൊണ്ടുള്ള നേരിയ തകിടി
നെ ഇടും. ഈ സാമാനത്തിന്നു ഗ്രൊവന്റെ (Grove) പെട്ട
കം എന്നു പേർ. എപ്പോഴും ഒരു ഭൂതത്തിന്റെ നാകത്തെ
വേറേ ഭൂതത്തിന്റെ ഗുരുതമത്തോടു ചേൎക്കുന്നതിനാൽ വിദ്യു
ച്ഛക്തിയൊഴുക്കു ഉണ്ടാകും. നാകം ഗന്ധകാമിലത്തിൽ അല്പം
ഉരുക്കീട്ടു ഉളവാകുന്ന ജലവായു മൺപാത്രത്തിൻ രന്ധ്രങ്ങളി
ലൂടേ ചെന്നു ചവൎക്കാരാമിലത്തോടു ചേരുന്നതിനാൽ അല്പം
അമിലതം കൈക്കൊണ്ടു വെള്ളമായി തീരുകയും (അമിലത
ത്താലും ജലവായുവിനാലും വെള്ളം ഉളവാകുന്നു) ശേഷിക്കു
ന്ന ചവൎക്കാരാമിലത്തോടു ചേൎന്നിട്ടു ജലചവൎക്കാരാമിലത്തെ
(ntrous acid) ജനിപ്പിക്കയും ചെയ്യും. ഇവ്വണ്ണം ജലവായു ഗുരു
തമത്തിൽ എത്തായ്കയാൽ വിദ്യുച്ഛക്തി ഇത്ര വേഗം ക്ഷീണി
ച്ചുപോകയില്ല. ബുൻ്സന്റെ (Bunsen) പെട്ടകത്തിൽ നമുക്കു ഗു
രുതമത്തിന്നു പകരമായി കരികൊണ്ടുള്ള ഗോളസ്തംഭത്തെ എടു
ത്തു പ്രയോഗിക്കാം. ഈ വക പെട്ടകങ്ങളെക്കൊണ്ടു വളരേ
ശക്തിയുള്ള വിദ്യുച്ഛക്തി ഉളവാകും. ഇവയിലും + വിദ്യുച്ഛകതി
യുടെ ഒഴുക്കുഗുരുതമത്തിൽനിന്നു നാകത്തിലേക്കു ചെല്ലും; രണ്ടു
കമ്പികളുടെ അറ്റങ്ങൾ അടുത്തു വരുമ്പോൾ അഗ്നികണ
ങ്ങൾ തെറിക്കുന്നതല്ലാതേ പിടുപിടേ എന്നുള്ള ശബ്ദവും
കേൾ്പാറാകും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/296&oldid=191042" എന്ന താളിൽനിന്ന് ശേഖരിച്ചത്