താൾ:CiXIV132a.pdf/290

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 270 —

നടത്തുന്ന വസ്തുക്കൾക്കു ആപത്തുണ്ടു. ഇതു നിമിത്തം ഇടി
വാൾ ലോഹം, വെള്ളംകൊണ്ടു നനഞ്ഞിരിക്കുന്ന നിലം, കറ
യാൽ നിറഞ്ഞിരിക്കുന്ന വൃക്ഷങ്ങൾ എന്നീ വസ്തുക്കളോടു തട്ടു
വാൻ വളരേ താല്പര്യപ്പെടുന്നെങ്കിലും ഇവയിലൂടേ നിലത്തേ
ക്കു ഓടും, നല്ലവണ്ണം നടത്താത്ത വസ്തുക്കളെയോ ഇടിവാൾ
തകൎക്കയും മരങ്ങളെ കത്തിക്കയും മനുഷ്യരെയും ജന്തുക്കളെയും
വധിച്ചുകളകയും ചെയ്യുന്നതു പലപ്പോഴും സംഭവിക്കുന്നു
താനും.

434. വീടുകളെ ഇടിവാളിൽനിന്നു കാക്കേണ്ടതിനു നാം ഇരിമ്പുകോലു
കളെ പ്രയോഗിക്കുന്നതു എന്തുകൊണ്ടു?

ഇരിമ്പു വിദ്യുച്ഛക്തിയെ നല്ലവണ്ണം ആകൎഷിക്കുന്നതുകൊ
ണ്ടു നാം വീടുകളുടെ മോന്തായത്തിന്റെ മീതേ ഒരു ഇരിമ്പു
കോൽ വെച്ചു ഉറപ്പിച്ചിട്ടു അതു വീട്ടിന്റെ ഒരു ഭാഗത്തു താ
ഴോട്ടു നിലത്തിലേക്കു നടത്തുന്നതല്ലാതേ മീതേയുള്ള കോലി
ന്റെ അറ്റത്തിന്മേൽ മേലോട്ടു കൂൎമ്മിച്ച ഒരു ഇരിമ്പു കോലി
നെ നിറുത്തും. ഈ ഇരിമ്പുകോൽ ഭൂമിക്കു വിരോധമായി വി
ദ്യുച്ഛക്തിയെ എപ്പോഴും താഴോട്ടു നടത്തുന്നതിനാൽ ആ സ്ഥ
ലത്തിൽ ഭൂമിയുടെ വിദ്യുച്ഛക്തി കുറഞ്ഞു പോകും. എന്നിട്ടും
ഇടിവാൾ ഈ ഇരിമ്പിന്നു തട്ടുന്നെങ്കിൽ അതു പെട്ടന്നു വിദ്യു
ച്ഛക്തിയെ നനവുള്ള സ്ഥലത്തേക്കു നടത്തുന്നതുകൊണ്ടു വീ
ട്ടിന്നു യാതൊരു നഷ്ടവും വരികയില്ല. ഇവ്വണ്ണം ഈ ഇരിമ്പു
കോൽ ഇടിവാളിനെ ആകൎഷിച്ചു നിശ്ചയമായ വഴിയിൽ നട
ത്തുന്നതിനാലേ ഭവനങ്ങളെ സൂക്ഷിച്ചുപോരുന്നു. ഇരിമ്പു
കോൽ പൊട്ടിപ്പോയാൽ നഷ്ടം വരികേയുള്ളൂ. കാരണം വി
ദ്യുദോട്ടത്തിന്നു തടസ്ഥം വന്നിട്ടു വിരോധിക്കുന്നതൊക്കയും ത
കൎത്തു നശിപ്പിക്കും. ഈ കൌശലപ്രവൃത്തി മന്ത്രിച്ചവൻ ഫ്ര
ങ്ക്ലീൻ (Frankin) എന്ന കീൎത്തിപ്പെട്ട അമേരിക്കക്കാരൻ തന്നേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/290&oldid=191032" എന്ന താളിൽനിന്ന് ശേഖരിച്ചത്