താൾ:CiXIV132a.pdf/291

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 271 —

ആകുന്നു. ഈ ജ്ഞാനി ഒന്നാമതു ഒരു കാറ്റാടി പറപ്പിച്ചതി
നാൽ 1752-ാം വൎഷത്തിൽ മിന്നലിൻ സ്വഭാവം സ്പഷ്ടമായി
കാണിച്ചിരിക്കുന്നു.

435. ഇടിവാൾ തട്ടിയ ശേഷം നാം സാധാരണമായ മുറുമുറുപ്പു കേൾക്കാ
തേ ഒരൊറ്റ മഹാശബ്ദം മാത്രം കേൾക്കുന്നതു എന്തുകൊണ്ടു?

ആകാശത്തിന്റെ ചലനത്താൽ ഉത്ഭവിക്കുന്ന ഇടിയൊ
ലി ഇടിവാൾ തട്ടുന്ന സമയത്തിൽ എത്രയും സമീപത്തു ഉള
വാകുന്നതുകൊണ്ടു ഈ ചലനങ്ങൾ ഒക്കയും ഒരുമിച്ചു നമ്മു
ടെ ചെവിയിൽ എത്തും. മിന്നൽപ്പിണർ പല മേഘങ്ങളിലൂ
ടേയും എണ്ണപ്പെടാത്ത ഈറപ്പൊക്കുളുകളുടേയും സഞ്ചരിക്കു
ന്നതിനാൽ മുഴക്കം ഈ പല ചലനങ്ങളുടെ ദൂരത്തിന്നു തക്ക
വണ്ണം ക്രമേണമാത്രം ചെവിയിൽ എത്തും.

436. മിന്നൽപ്പിണർ ജിഹ്മമായ വഴിയിൽ ഓടുന്നതു എന്തുകൊണ്ടു?

മിന്നൽക്കൊടി വായുവിനെ പെട്ടന്നു ചൂടാക്കുന്നതുകൊണ്ടു
അതിനെ നീക്കിയാൽ വായു തടിച്ചുപോകും. തടിച്ച വായു
വിദ്യുച്ഛക്തിയെ ഇത്ര നല്ലവണ്ണം നടത്തായ്കയാൽ അതിൻനി
മിത്തം മിന്നൽ കൂടക്കൂടേ തെറ്റി നേൎമ്മയായ വായുവിൽ പ്ര
വേശിക്കുന്നതിനാൽ ഈ ജിഹ്മമായ വഴി ഉണ്ടാകും.

437. ഇടിയും മഴയുമുള്ള സമയത്തിൽ പലപ്പോഴും ഗോപുരങ്ങൾ, പാമ
രങ്ങൾ, ഉയൎന്ന വൃക്ഷങ്ങൾ എന്നി വസ്തുക്കളുടെ അറ്റങ്ങൾ പ്രകാശിക്കുന്നതു എ
ന്തുകൊണ്ടു?

അതു 432-ാം ചോദ്യത്തിൽ വിവരിച്ച വിദ്യുദ്യന്ത്രത്തിൻ
ഗോളസ്തംഭത്തിന്മേൽ നില്ക്കുന്ന സൂചിയിൽനിന്നു പുറപ്പെടു
ന്ന പ്രകാശം അത്രേ. ഭൂമിയുടെ മേല്ഭാഗത്തു അധികം വിദ്യു
ച്ഛക്തി കൂടി, ഈ ശക്തികൊണ്ടു നിറഞ്ഞിരിക്കുന്ന മേഘങ്ങ
ളുടെ സാമീപ്യത്താൽ കൂൎമ്മയായ വസ്തുക്കൾ എപ്പോഴും വിദ്യു
ച്ഛക്തിയെ പുറപ്പെടുവിക്കും. ഈ പ്രകാശം ചിലപ്പോൾ ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/291&oldid=191033" എന്ന താളിൽനിന്ന് ശേഖരിച്ചത്