താൾ:CiXIV132a.pdf/288

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 268 —

481. കണ്ണാടിക്കാലിന്മേൽ നില്ക്കുന്ന കാൽക്കുസേലമേൽ ഒരു മനുഷ്യൻ
കയറി വിദ്യുദ്യന്ത്രത്തിന്റെ ഗോളസ്തംഭത്തെ പിടിച്ചു കൊണ്ടിരിക്കേ അവ
നിൽനിന്നു അഗ്നികണങ്ങളെ വലിച്ചെടുപ്പാൻ കഴിയുന്നതു എന്തുകൊണ്ടു?

കണ്ണാടിയിന്മേൽ നില്ക്കുന്നതിനാൽ ആ മനുഷ്യൻ യന്ത്ര
ത്തിന്റെ വിദ്യുച്ഛക്തിയെ നടത്തുന്ന അവയവത്തിന്റെ ഒ
രംശമായി തീരുന്നു. ദൃഷ്ടാന്തമായി എന്റെ വിരലിന്റെ മുട്ടു
ആ മനുഷ്യന്റെ മൂക്കിന്റെ അറ്റത്തോടു അടുപ്പിച്ചാൽ
മൂക്കിലുള്ള + വിദ്യുച്ഛക്തി എന്റെ ശരീരത്തിലുള്ള − വിദ്യു
ച്ഛക്തിയെ ആകൎഷിച്ചു ഇതിനോടു ചേരുമളവിൽ ഒരു അഗ്നി
കണം തെറിക്കും.

482. വിദ്യുച്ഛക്തിയെ നടത്തുന്ന ഗോളസ്തംഭത്തിന്മേൽ ഒരു സൂചിയെ
നിൎത്തിയാൽ ഇനി ഗോളസ്തംഭത്തിൽനിന്നു അഗ്നികണം തെറിപ്പാൻ പാടില്ലാ
ത്തതു എന്തുകൊണ്ടു?

സമമായ വിദ്യുച്ഛക്തിയുടെ എല്ലാ അംശങ്ങളും തമ്മിൽ
വികൎഷിച്ചു അകന്നുപോവാൻ ശ്രമിക്കുന്നതുകൊണ്ടും ആ സൂ
ചിയിൽ കൂടി വായു ഇവിടേ അല്പം മാത്രം വിരോധിക്കുന്നതു
കൊണ്ടും ആകാശത്തിലേക്കു ഒഴുകും. ഈ സൂചിയുടെ മീതേ
കൈ വെച്ചാൽ വിദ്യുച്ഛക്തി വായുവിനെ നീക്കുന്നതിനാൽ
ഒരു കാറ്റൂട ഉത്ഭവിക്കുന്ന പ്രകാരം അനുഭവമാകും. രാത്രി
യിൽ കണ്ണാടിവിദ്യുച്ഛക്തി പുറപ്പെട്ടു ഒഴുകുമ്പോൾ രശ്മികളെ
കൊണ്ടുള്ള ഒരു കെട്ടിനെയും കന്മദവിദ്യുച്ഛക്തി പുറപ്പെടു
മ്പോൾ ഒരു ചെറിയ നക്ഷത്രത്തെയും കാണാം. അതുകൊ
ണ്ടു യന്ത്രത്താൽ വേണ്ടുവോളം വിദ്യുച്ഛക്തി കിട്ടേണ്ടതിന്നു
കൂൎപ്പകളും ഈറം നിറഞ്ഞ വായുവും അധികമായ ആളുകളും
യന്ത്രത്തിന്റെ അരികേ വേണ്ടാ. കേരളത്തിൽ കാൎയ്യം ബഹു
പ്രയാസം. ശീതകാലത്തിലോ തീക്കലത്താൽ ചുടാക്കപ്പെട്ട
മുറിയിൽ ഉരസുന്നതിനാൽ വേണ്ടുവോളം വിദ്യുച്ഛക്തി ജനി
പ്പിക്കാം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/288&oldid=191029" എന്ന താളിൽനിന്ന് ശേഖരിച്ചത്