താൾ:CiXIV132a.pdf/282

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 262 —

അതിനെ കന്മദംകൊണ്ടുള്ള കോലാൽ തൊട്ട ശേഷം സ്വ
ൎണ്ണപത്രഖണ്ഡങ്ങൾ തമ്മിൽ വേർപിരിയും. പിന്നേ ശോ
ധന ചെയ്യുന്ന വസ്തുവിനെക്കൊണ്ടും തൊട്ടാൽ കടലാസ്സിന്റെ
ഇലകൾ അധികമായി വേർപിരിയുമ്പോൾ വസ്തുവിൽ കന്മ
ദത്തിന്റെ വിദ്യുച്ഛക്തി ഉണ്ടു എന്നും കടലാസ്സിന്റെ ഇലകൾ
തമ്മിൽ ചേരുമ്പോൾ വസ്തുവിൽ കണ്ണാടിവിദ്യുച്ഛക്തി ഉണ്ടു
എന്നും അറിയും.

428. വിദ്യുച്ഛക്തിവാഹകനെക്കൊണ്ടു (Electrophorus) വിദ്യുച്ഛക്തി
യെ ചില മാസത്തേക്കു കാത്തു സൂക്ഷിപ്പാൻ കഴിയുന്നതു എന്തുകൊണ്ടു?

വൊല്ത (Volta) എന്ന ഇതല്യൻ 1775ഇൽ സങ്കല്പിച്ച യ
ന്ത്രത്തിന്റെ കൌശലം വേഗം തിരിച്ചറിയും, ലോഹംകൊ
ണ്ടുള്ള വസിയിൽ അവൻ ഉരുക്കിയ കന്മദംകൊണ്ടുള്ള ഒരു
മാതിരി അട ഇട്ട ശേഷം കണ്ണാടികൊണ്ടുള്ള പിടിത്തംകൊ
ണ്ടു പിടിപ്പാൻ തക്കതായ ലോഹംകൊണ്ടുള്ള മൂടിയെ വെ
ച്ചു. ശേഷം കുറുക്കന്റെ വാൽകൊണ്ടോ ഒരു പൂച്ചയുടെ
തോൽകൊണ്ടോ ഈ അടയിന്മേൽ നല്ലവണ്ണം അടിച്ചാൽ
അതിന്നു കന്മദത്തിന്റെ വിദ്യുച്ഛക്തി കിട്ടും. അതിൽ പിന്നേ
ലോഹം കൊണ്ടുള്ള മൂടി ഇടുന്നതിനാൽ ഈ അട മൂടിയുടെ
കണ്ണാടിവിദ്യുച്ഛക്തിയെ ആകൎഷിക്കയും മൂടിയുടെ കന്മദവി
ദ്യുച്ഛക്തി മണ്ടി മൂടിയുടെ മേൽഭാഗത്തിൽ നില്ക്കയും ചെയ്യും.
(ഇതിനെ കാണിക്കുന്ന നമ്മുടെ ചിത്ര
ത്തിൽ — = കന്മദവിദ്യുച്ഛക്തി; + = ക
ണ്ണാടിവിദ്യുച്ഛക്തി എന്നറിക.) പിന്നേ
മൂടിയെ വിരൽകൊണ്ടു തൊട്ടാൽ അതിന്റെ കന്മദവിദ്യുച്ഛ
ക്തി നീങ്ങി മൂടിയിൽ ശേഷിക്കുന്ന കണ്ണാടിവിദ്യുച്ഛക്തിയെ
അട മുറുകേ പിടിക്കുന്നു. മൂടിയെ എടുക്കുന്നെങ്കിലും അതി
ന്റെ കണ്ണാടിവിദ്യുച്ഛക്തി സ്വാതന്ത്യം പ്രാപിക്കും. മൂടിയെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/282&oldid=191019" എന്ന താളിൽനിന്ന് ശേഖരിച്ചത്