താൾ:CiXIV132a.pdf/283

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 263 —

അല്പം പൊന്തിച്ചു കൊണ്ടിരിക്കേ ഒരു വിരൽകൊണ്ടു മൂടി
യെയും വേറൊരു വിരൽകൊണ്ടു അടയെയും തൊട്ടാൽ രണ്ടു
വിധമായ വിദ്യുച്ഛക്തികൾ ഒരു അഗ്നികണം തെറിക്കുന്നതി
നാൽ ബലത്തോടേ ചേൎന്നു വിരലുകളിൽ ഒരു ഇളക്കം അനു
ഭവമാക്കും. ആകയാൽ മൂടി എടുക്കും വരേ രണ്ടു വിദ്യുച്ഛക്തി
കൾ ബദ്ധരായി നിന്നു മൂടി എടുക്കുന്ന സമയത്തിൽ മാത്രം
അവ വിമുക്തമാകയും ചെയ്യും.

429. വിദ്യുച്ഛക്തി നിറഞ്ഞ കുപ്പി (Leyden Jar) ഒരു കൈയിൽ പി
ടിച്ചു മറുകൈകൊണ്ടു കുപ്പിയുടെ നടുവിൽ നില്ക്കുന്ന കമ്പിയെ തൊട്ടാൽ ശരീര
ത്തിന്നു ഒരു ഞെട്ടൽ വരുന്നതു എന്തുകൊണ്ടു?

കുപ്പി ഏകദേശം നമ്മുടെ ചിത്രത്തിലുള്ളതിനെ പോ
ലേ തന്നേ, ഒന്നു രണ്ടു അംഗുലം ശുദ്ധകണ്ണാടി
ശേഷിപ്പാൻ തക്കവണ്ണം അകത്തും പുറത്തും വെ
ള്ളീയംകൊണ്ടു പറ്റിച്ചു, അകത്തുള്ള വെള്ളീയ
ത്തെ തൊടുവാൻ തക്കവണ്ണം നടുവിൽ ഒരു കമ്പി
യെ നിൎത്തി അതിൻ മീതേ പിച്ചളകൊണ്ടുള്ള ഉ
ണ്ടയെ ഉറപ്പിക്കും. ഈ യന്ത്രം ഒരു മാതിരി തോ
ക്കു തന്നേയാകുന്നു. അതുകൊണ്ടു ഒന്നാമതു അ
തിനെ നിറെപ്പാൻ ആവശ്യം. ഇതു നാം 428-ാം ചോദ്യത്തിൽ
വിവരിച്ച വിദ്യുച്ഛക്തിവാഹകനെക്കൊണ്ടു ചെയ്യാം. നാം
ഇതിന്റെ മൂടിയെ കൈകൊണ്ടു തൊട്ട ശേഷം (എന്തിന്നാ
യി?) ഒരു കൈയിൽ കുപ്പിയെയും മറ്റേ കൈയിൽ മൂടിയെ
യും എടുത്തു കുപ്പിയുടെ ഉണ്ടയെയും മൂടിയെയും തമ്മിൽ അ
ടുപ്പിക്കുന്നെങ്കിൽ രണ്ടു വസ്തുക്കളുടെ നടുവിൽ ഒരു അഗിക
ണം തെറിച്ചു മൂടിയുടെ കണ്ണാടിവിദ്യുച്ഛക്തി കുപ്പിയിൽ പ്ര
വേശിക്കും. പിന്നേ മൂടിയെ വീണ്ടും അടയിന്മേൽ വെച്ചു
മേൽഭാഗത്തെ കൈകൊണ്ടു തൊട്ട ശേഷം അതിനെ വീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/283&oldid=191021" എന്ന താളിൽനിന്ന് ശേഖരിച്ചത്