താൾ:CiXIV132a.pdf/273

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 253 —

യുടെ ഉത്തരധ്രുവത്തെ കണ്ടെത്തിയ ശേഷം 1841-ാമതിൽ ദ
ക്ഷിണധ്രുവത്തിന്റെ സമീപത്തിൽ തന്നേ എത്തിയിരിക്കുന്നു.

417. കൊല്ലന്മാരുടെ കൈക്കോപ്പുകൾ പലപ്പോഴും അയിരിനെ ആകൎഷി
ക്കുന്നതു എന്തുകൊണ്ടു?

ഉരുക്കുകൊണ്ടും ഇരിമ്പു കൊണ്ടും ഉള്ള കോപ്പുകൾ എ
പ്പോഴും ഭൂവയസ്കന്തശക്തിയുടെ ദിക്കിലേക്കു തുക്കുന്നെങ്കിൽ
ഒരു വലിയ അയസ്കാന്തമാകുന്ന ഈ ഭൂമി അവയെ ആകൎഷി
ക്കുന്നതിനാൽ അയസ്കാന്തങ്ങൾ ആക്കിത്തീൎക്കും. വേറേസ്ഥി
തിയിൽ ഈ ശക്തി വീണ്ടും പോയ്പോകുന്നെങ്കിലും വലിയ ഇ
ളക്കത്താൽ വിശേഷാൽ ഈ കോപ്പുകളെ വളരേ മുട്ടന്നതി
നാൽ അവ സ്ഥിരമായ അയസ്കാന്തങ്ങൾ ആയി ചമയാം
പോലും.

പതിനാലാം അദ്ധ്യായം

വിദ്യുച്ഛക്തി Electricity.

"മേല്പെട്ടു മിന്നൽ പോലേ പൊങ്ങി ദേഹിയും
കീഴ്പെട്ടു ദാരു പോലേ വീണു ദേഹവും."

418. വിദ്യുച്ഛക്തി എന്നതു എന്തു?

ചില വസ്തുക്കളെ വിശേഷാൽ കണ്ണാടി ശിലാജതു ഗന്ധ
കം മുതലായ പദാൎത്ഥങ്ങളെ നല്ലവണ്ണം ഉരസുമ്പോൾ അ
വെക്കു ഘനം കുറഞ്ഞ വസ്തുക്കളെ (കടലാസ്സു, മരത്തിന്റെ
മജ്ജ) അല്പമായ ദൂരത്തിൽനിന്നു ആകൎഷിപ്പാൻ പ്രാപ്തി ഉ
ണ്ടാകും. ഈ ആകൎഷണശക്തിക്കു നാം വിദ്യുച്ഛക്തി (വിദ്യു
ദ്ധാതു) എന്ന പേർ വിളിക്കുന്നു. ഈ ആകൎഷണത്തിന്നും അ
യസ്കാന്തശക്തിക്കും ഒരു ഭേദം ഉണ്ടു. വിദ്യുച്ഛക്തി ആകൎഷി
ച്ച ഉടനേ വീണ്ടും വസ്തുവിനെ വികൎഷിക്കുന്നു. പിന്നേ വി

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/273&oldid=191006" എന്ന താളിൽനിന്ന് ശേഖരിച്ചത്