താൾ:CiXIV132a.pdf/272

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 252 —

ദിക്കു നിശ്ചയിക്കേണ്ടതിന്നു ഈ രണ്ടു വിധമായ ധ്രുവങ്ങളാൽ
ഓരോ സ്ഥലത്തിൽ ഉളവാകുന്ന ഭേദം അറിയേണം. ദിക്കി
നെ നിശ്ചയിക്കേണ്ടതിന്നു നാം തവക്ക (compass) എന്ന യന്ത്രം
പ്രയോഗിക്കുന്നു. സൂചി എപ്പോഴും ഈ ചിത്രത്തിൽ നാം കാ
ണുന്ന ചക്രത്തിൽ വടക്കോട്ടു തിരിക്കുമ്പോൾ ഭൂമിശാസ്ത്രത്തി
ലേ ധ്രുവമല്ല ഭൂവയസ്കാന്തശക്തിയുടെ ധ്രുവം അത്രേ എന്നു
ഓൎക്കേണം. ഒരു സ്ഥലത്തിൽ തന്നേ ഈ സൂചിയുടെ ദിക്കും
താഴോട്ടുള്ള ചായ്വും മാറിപ്പോകുന്നതു ബഹ്വാശ്ചൎയ്യമായ കാ
ൎയ്യം തന്നേ. ഇതു ഭൂവയസ്കാന്തശക്തിയാൽ സംഭവിക്കുന്ന ഒരു
ഭേദത്തെ സൂചിപ്പിക്കുന്നു പോലും. ചീനക്കാർ തവക്കയെ
പണ്ടു പണ്ടേ പ്രയോഗിച്ചുവന്ന ശേഷം അതു 13-ാം നൂറ്റാ
ണ്ടിൽ മാത്രം വിലാത്തിയിൽ നടപ്പായി തീൎന്നു. റോസ്(James
Ross) എന്ന കപ്പിത്താൻ 1831-ാമതിൽ ഭൂവയസ്കാന്തശക്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/272&oldid=191004" എന്ന താളിൽനിന്ന് ശേഖരിച്ചത്