താൾ:CiXIV132a.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 7 —

സുഷിരങ്ങൾ (Pores) ചിലപ്പോൾ വെള്ളംകൊണ്ടോ വായു
കൊണ്ടോ നിറഞ്ഞിരിക്കുന്നു.

19. ഒരു പൊങ്ങു വെള്ളത്തിൽ മുക്കിയാൽ വീൎക്കുന്നതു എന്തുകൊണ്ടു?
വെള്ളം പൊങ്ങിലേക്കു കടന്നിട്ടു പൊങ്ങിന്നു വളരേ രന്ധ്ര
ങ്ങൾ ഉള്ളതുകൊണ്ടു വെള്ളം ഇവയിൽ നിറഞ്ഞു അതിനെ
വിസ്താരമാക്കകൊണ്ടു തന്നേ.

20. എഴുതിയ ശേഷം പുസ്തകത്തിൽ ഒരു ഒപ്പുന്ന കടലാസ്സു വെക്കുന്നെ
ങ്കിൽ ചീത്തയാകാത്തതു എന്തുകൊണ്ടു?

അതിന്നു സുഷിരങ്ങൾ വളരേ ഉള്ളതിനാൽ മഷി അവ
യിലേക്കു കടക്കുന്നു. അതുകൊണ്ടത്രേ അക്ഷരങ്ങൾ വിടക്കാ
കാത്തതു.

21. നാം തണുത്ത വെള്ളത്തെ ചൂടാക്കുമ്പോൾ പത പൊങ്ങിവരുന്നതു
എന്തുകൊണ്ടു?

വെള്ളത്തിൽ അനവധി രന്ധ്രങ്ങൾ ഉണ്ടു. അവയിൽ വാ
യു ഉള്ളതുകൊണ്ടു ചൂടു തട്ടുമ്പോൾ ആ വായു വിരിഞ്ഞു സു
ഷിരങ്ങളുടെ ഉള്ളിൽ സ്ഥലമില്ലായ്കയാൽ ഇവയെ വിട്ടു മേ
ലോട്ടു പൊങ്ങി വേറേ പൊക്കുളകളോടു ചേൎന്നു വലുതായി
തീൎന്നശേഷം കണ്ണുകൊണ്ടു അവയെ കാണ്മാൻ കഴിയുന്നു.

22. കണ്ണാടിപ്പാത്രത്തിൽ വളൎത്തുന്ന മീനുകൾക്കു വെള്ളം മാറ്റി മാറ്റി
കൊടുക്കാത്തപക്ഷം ശ്വാസംമുട്ടിപ്പോകുന്നതു എന്തുകൊണ്ടു?

വെള്ളത്തിൽ ശ്വാസംകഴിക്കേണ്ടതിന്നു വേണ്ടുന്ന വായു
അടങ്ങിയിരിക്കുന്നുവല്ലോ: അതു മിനുകൾ ക്രമേണ ചെലവ
ഴിച്ച ശേഷം പുതിയ വായു വേണം. അതു പച്ച വെള്ളത്താ
ലോ സസ്യങ്ങളാലോ പുതുക്കുന്നില്ലെങ്കിൽ ഒടുക്കം മീനുകൾക്കു
ജീവിപ്പാൻ കഴിവില്ലാതേവരും.

23. വൎഷകാലത്തിൽ പലപ്പോഴും പെട്ടികളും വാതിലുകളും അടെപ്പാൻ
പ്രയാസമാകുന്നതു എന്തുകൊ°ണ്ടു?

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/27&oldid=190509" എന്ന താളിൽനിന്ന് ശേഖരിച്ചത്